ജസ്‌നയുടെ തിരോധാനം: വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മാര്‍ച്ച് 22 മുതല്‍ പത്തനംതിട്ട ജില്ലയിലെ എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാർഥിനി ജസ്‌ന മരിയ ജയിംസിനെ (20) കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപ പാരിതോഷികം ഡി.ജി.പി ലോക്‌നാഥ് ബെഹറ ആണ് പ്രഖ്യാപിച്ചത്. 

ജസ്‌നയുടെ തിരോധാനം വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ ക്രൈം 201/18 U/S 57 KP Act പ്രകാരം കേസ് രജിസ്റ്റര്‍ അന്വേഷണം നടത്തി വരികയാണ്. വിവരങ്ങള്‍ നല്‍കുന്ന ആളുടെ പേരും മറ്റ് വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കും. വിവരങ്ങള്‍ താഴെപ്പറയുന്ന വിലാസത്തിലോ ഫോണ്‍ നമ്പരിലോ അറിയിക്കാവുന്നതാണ്. ഡി.വൈ.എസ്.പി തിരുവല്ല, പത്തനംതിട്ട. ഫോണ്‍ (ഓഫീസ്): 0469 - 2630226, മൊബൈല്‍: 9497990035, ഇ-മെയില്‍: dysptvllapta.pol@kerala.gov.in

Tags:    
News Summary - JASNA MARIA JAMES MISSING CASE: Police Announced Remuneration -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.