വെച്ചൂച്ചിറ: ജസ്‌നയെ ജീവനോടെ ബന്ധുകൾക്ക് നൽകാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. സംസ്ഥാന പൊലീസ് മോധാവി ഇരിക്കുന്ന സ്ഥാനത്ത് കൊന്നപ്പത്തൽ വെച്ചിരുെന്നങ്കിൽ ഇത്രയും ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടാകില്ലായിരുെന്നന്നും അദ്ദേഹം പറഞ്ഞു. അമ്പത് ദിവസമായി കാണാതായ ജസ്‌നയെ കണ്ടെത്തണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പത്തനനംതിട്ട ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തിയ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജസ്‌ന ജീവനോടെയുണ്ടെന്ന് എല്ലാവർക്കും അറിയാം. തൃപ്തികരമായ അന്വേഷണം നടത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസ് അടുത്തകാലത്ത് കാണിക്കുന്ന അക്രമങ്ങളും കസ്റ്റഡി മരണങ്ങളും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജസ്‌ന പ്രശ്‌നം ഒറ്റപ്പെട്ടതല്ല. ശാസ്ത്രീയ അന്വേഷണമാണ് ഈ വിഷയത്തിൽ നടത്തേണ്ടത്. രാജു എബ്രഹാം എം.എൽ.എയുടെ ഇടപെടൽ രാഷ്ട്രീയമായിരുന്നു. അല്ലെങ്കിൽ ഐ.ജിയുടെ നേതൃത്വത്തിൽ നടത്താമെന്ന് പറഞ്ഞ അന്വേഷണം എവിടെ യായെന്നും ഹസൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.