ജെസ്‌ന കേസ്​ സി.ബി.​െഎക്കു വിടണമെന്ന ഹരജി ൈഹകോടതി ഇന്ന്​ ​പരിഗണിക്കും

കൊച്ചി: പത്തനംതിട്ടയിൽ നിന്ന്​ കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജെയിംസി​​​​െൻറ തിരോധാനത്തിൽ സി.ബി.ഐ അന്വേഷണം​ ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. കേസ് സി.ബി.​െഎക്കു വിടണമെന്നാവശ്യപ്പെട്ട് ​െജസ്​നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസും കെ.എസ്​.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്തുമാണ് ഹരജി നല്‍കിയത്.

സംഭവം സംബന്ധിച്ച്​ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന്​ കഴിഞ്ഞ മാസം സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തിലെ നിർണായക കണ്ടെത്തലുകൾ പരസ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, ഇതു സംബന്ധിച്ച റിപ്പോർട്ട്​ ഗവ. പ്ലീഡർ മുഖേന മുദ്രവെച്ച കവറിൽ കോടതിക്ക്​ സമർപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 22 നാണ് എരുമേലി മുക്കുട്ടുതറ കുന്നത്ത് ജെയിംസ് ജോസഫി​​​​െൻറ മകൾ ​െജസ്‌നയെ കാണാതായത്. കോട്ടയം കാഞ്ഞിരപ്പളളി സ​​​െൻറ്​ ഡൊമിനിക്‌സ് കോളജ് രണ്ടാംവര്‍ഷ ബി.കോം വിദ്യാർഥിനി ആയിരുന്നു ​െജസ്​ന. ​െജസ്നയെ കണ്ടെത്താൻ വിവിധ തലങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. തുടർന്നാണ് സഹോദരൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്. 

​െജസ്‌നയെ കണ്ടെത്താന്‍ ഐ.ജി മനോജ് എബ്രഹാമി​​​​​െൻറ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്​കരിച്ചതായി പൊലീസ്​ നേര​േത്ത കോടതിയെ അറിയിച്ചിരുന്നു. 

Tags:    
News Summary - jasna missing case; Highcourt will consider plea for cbi probe today-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.