താമരശ്ശേരി: മലയോര മേഖലയില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. താമരശ്ശേരി , കട്ടിപ്പാ റ ,പുതുപ്പാടി കോടഞ്ചേരി, ഉണ്ണികുളം പഞ്ചായത്തുകളില്‍ നിരവധി പേര്‍ക്കാണ് മഞ്ഞപ്പിത്ത ബാധയുണ്ടായിട്ടുള്ളത്.
താമരശ്ശേരിഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 33 പേര് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലാണ.് മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മ െഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തച്ചംപൊയില്‍ നെടുംപറമ്പില്‍ ശ് രീരാഗ് (24)കഴിഞ്ഞദിവസം മരിച്ചിരുന്നു.
മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചതോടെ താമ രശ്ശേരി ഗ്രാമപഞ്ചായത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രോഗപ്രതിരോധ നപടികള്‍ ഊര്‍ജിതമാക്കിയതായി താലൂക്ക് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കേശവനുണ് ണി പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ മഞ്ഞപ്പിത്ത രോഗികളുള്ള പ്രദേശങ്ങ ളിലെ വീടുകള്‍ സന്ദര്‍ശിച്ച് കിണറുകള്‍ ക്ലോറിനേഷന് നടത്തുകയും വീട്ടുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നുണ്ട് .ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.സി. ബഷീര്‍, രമേശന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ആശാവര്‍ക്കര്‍മാരും അടങ്ങിയ സംഘമാണ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
താമരശ്ശേരി കാരാടി, കണ്ണന്‍കുന്ന്,പറച്ചിക്കുന്ന്, തച്ചംപൊയില്‍, നെരോംപാറ, കെടവൂര്‍, പള്ളിപ്പുറം, ചെമ്പ്ര തുടങ്ങിയ ഭാഗങ്ങളിലാണ് മഞ്ഞപ്പിത്തം വ്യാപകം. കടകളിലും ഹോട്ടലുകളിലും കൂള്‍ബാറുകളിലും പരിശോധന നടത്താനും പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മുന്‍കരുതല്‍ സ്വീകരിക്കണം –ഡി.എം.ഒ
കോഴിക്കോട്: താമരശ്ശേരി, കുന്ദമംഗലം, ചങ്ങരോത്ത്, തിരുവമ്പാടി തുടങ്ങിയ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.
മഞ്ഞപ്പിത്തം പിടിപെട്ട ആളുകളില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത കൂടുതലായതിനാല്‍ വീടുകളില്‍ തന്നെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. അവര്‍ക്കായി വീട്ടില്‍ പ്രത്യേക സൗകര്യങ്ങള്‍ ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുളള ആരോഗ്യ കേന്ദ്രത്തില്‍ വിവരം നല്‍കുകയും ചികിത്സ തേടുകയും വേണം. പനി, വയറുവേദന, ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ, വയറിളക്കം, മൂത്രത്തിന് നിറവ്യത്യാസം, കണ്ണിന് മഞ്ഞ നിറം തുടങ്ങിയവയണ് രോഗ ലക്ഷണങ്ങള്‍.
രോഗവ്യാപനം തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.