തിരുവനന്തപുരം: കേരള മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്.ബി.ഐയില്‍ ഡി.ജി.എമ്മും ആയിരുന്ന കെ. ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ജയമോഹെൻറ മകന്‍ അശ്വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീണപ്പോഴുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. ജയമോഹന്‍ തമ്പിയെ അശ്വിന്‍ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.
മദ്യപിച്ചുണ്ടായ വാക്കുതർക്കത്തെതുടർന്ന് മൂർച്ചയില്ലാത്ത ആയുധം കൊണ്ട് അച്ഛെൻറ നെറ്റിക്ക് അടിച്ചെന്നും പൊലീസ് പറയുന്നു. നെറ്റി പൊട്ടി രക്തം വാർന്നാണ് തമ്പി മരിച്ചതെന്ന് ഡോക്ടർ റിപ്പോർട്ട് നൽകി. തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ അശ്വിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമൊപ്പം മദ്യപിച്ച അയൽക്കാരനും കസ്റ്റഡിയിലുണ്ട്.
തിങ്കളാഴ്ച രാവിലെ മണക്കാട് മുക്കോലക്കൽ ദേവീ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽനിന്ന് ദുർഗന്ധം പടർന്നതിനെതുടർന്ന് വീടിന് മുകളിൽ വാടകക്ക് താമസിക്കുന്നവർ നടത്തിയ പരിശോധയിലാണ് ഹാളിൽ മരിച്ചനിലയിൽ ജയമോഹൻ തമ്പിയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.