കണ്ണൂർ: കർണാടകയിൽ ജെ.ഡി.എസ്- ബി.ജെ.പി സഖ്യം പിണറായി വിജയന്റെ സമ്മതത്തോടെ ആണെന്ന ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവ ഗൗഡയുടെ വെളിപ്പെടുത്തൽ അസംബന്ധമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ജെ.ഡി.എസിൽ നടക്കുന്നത് എല്ലാം ദേവഗൗഡക്ക് തന്നെ അറിയുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും യെച്ചൂരി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയുമായി ബന്ധമില്ല എന്ന് പ്രഖ്യാപിച്ചത് കൊണ്ടാണ് അവരുടെ മന്ത്രി കേരളത്തിൽ തുടരുന്നതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
നേരത്തേ മന്ത്രി കെ.കൃഷ്ണൻകുട്ടിയും മാത്യു ടി.തോമസുമടക്കം ആരോപണങ്ങളെ തള്ളി രംഗത്തു വന്നിരുന്നു. ആരോപണങ്ങളിൽ പേരുൾപ്പെട്ട ഇരുവരും ദേവഗൗഡ പറയുന്നത് പോലെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ആവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.