കോഴിക്കോട്: മാത്യു.ടി തോമസിനെ മാറ്റി കെ. കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കാൻ പാർട്ടിയുെട ദേശീയ നേതൃത്വമാണ് തീരുമാനിച്ചതെന്ന് ജെ.ഡി.എസ്. നേതാവ് സി.െക നാണു എം.എൽ.എ. തീരുമാനം മാത്യു.ടി. തോമസും അംഗീകരിച്ചതാണ്. അദ്ദേഹത്തിന് ഇപ്പോഴുള്ള പരാതി എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സി.കെ നാണു പറഞ്ഞു.
നേരത്തെ മാത്യു.ടി തോമസിനെ മന്ത്രിയാക്കാൻ ദേശീയ നേതൃത്വമാണ് തീരുമാനെമടുത്തത്. കെ.കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കണമെന്നായിരുന്നു അന്ന് താൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ദേശീയ നേതൃത്വത്തിെൻറ തീരുമാനം ഞങ്ങൾ അംഗീകരിക്കുകയായിരുന്നുവെന്നും സി.കെ നാണു പറഞ്ഞു.
കെ.കൃഷ്ണൻ കുട്ടി എത്രയോ കാലമായി എം.എൽ.എയാകുന്നു. ഇതുവരെ മന്ത്രി സ്ഥാനം ലഭിച്ചിട്ടില്ല. അദ്ദേഹം മന്ത്രിയാകുന്നതിന് മാത്യു.ടി തോമസിന് പരാതിയുണ്ടാകുെമന്ന് കരുതുന്നില്ല എന്നും സി.കെ നാണു കൂട്ടിച്ചേർത്തു.
മാത്യു.ടി തോമസ് പാർട്ടിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹത്തിെൻറ പരാതി ചായയിൽ പഞ്ചസാര കുറഞ്ഞു എന്നതുപോലുള്ള ഒന്നുമാത്രമാണ്. അത് ഗൗരവമായി കാണേണ്ടതില്ലെന്നും സി.കെ നാണു പറഞ്ഞു.
മാത്യു.ടി തോമസിനെ മാറ്റി കെ. കൃഷ്ണൻ കുട്ടിെയ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ദേശീയാധ്യക്ഷൻ ദേവഗൗഡയുെട കത്ത് ജെ.ഡി.എസ് കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള രീതി മനസ്സിന് മുറിവേൽപിച്ചെന്ന് മന്ത്രി മാത്യു ടി. തോമസ് നേരത്തെ പറഞ്ഞിരുന്നു. രാജിയിലേക്ക് നയിച്ച നടപടികൾ ഇടതുപക്ഷ രീതിക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.