തിരുവനന്തപുരം: ജെ.ഡി.യു കേരള ഘടകം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫില്‍ ചേക്കേറാന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ മുന്നണിമാറ്റം ഉണ്ടാകുമെന്ന് ജെ.ഡി.യു സംസ്ഥാന നേതൃത്വം വ്യക്തമാക്കി. യു.ഡി.എഫില്‍ തങ്ങള്‍ അസംതൃപ്തരാണെന്ന് ജെ.ഡി.യു നേതാക്കള്‍ അഭിപ്രായപ്പെട്ടു.
എന്നാൽ ഒരു വിഭാഗം ഇതിൽ അതൃപ്തി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ചില നേതാക്കളുടെ ഭാവന മാത്രമാണ് മുന്നണി മാറ്റമെന്ന് കെ.പി മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജെ.ഡി.യുവിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചിരുന്നു. യു.ഡി.എഫ് ബന്ധം വിച്ഛേദിച്ച് വന്നാൽ എൽ.ഡി.എഫില്‍ എടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നായിരുന്നു കോടിയേരിയുടെ വാക്കുകള്‍. ഇതിനോട് ജെ.ഡി.യു നേതൃത്വം അനുകൂല നിലപാട് എടുത്തിരിക്കുന്നു എന്നതാണ് ഇപ്പോള്‍ മനസിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.