‘ജീവനി പദ്ധതി’ ഇനി എയ്ഡഡ് കോളജുകളിലും

തിരുവനന്തപുരം: ഈ അധ്യയന വർഷം മുതൽ ജീവനി പദ്ധതി കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ എയ്ഡഡ് കോളജുകളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച 11ന് മന്ത്രി ഡോ.ആർ. ബിന്ദു തിരുവനന്തപുരം ഓൾ സെയിന്‍റ്സ് കോളജിൽ നിർവഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷതവഹിക്കും.

വിദ്യാർഥികളുടെ മനോസംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയ ജീവിതവും ഉന്നതവിദ്യാഭ്യാസവും കൈവരിക്കുന്നതിന് പ്രാപ്തരാക്കാൻ 2019 മുതൽ കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 75 സർക്കാർ കോളജുകളിൽ നടപ്പാക്കി വരുന്ന പദ്ധതിയാണിത്.

എല്ലാ സർക്കാർ കോളജിലും സൈക്കോളജി വിദഗ്ധനെ നിയമിച്ച് കൗൺസലിങ്ങും മാർഗനിർദേശങ്ങളും യഥാസമയം നൽകി വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനായി. അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ-എയ്ഡഡ് കോളജുകളെ ചേർത്ത് 3000 കുട്ടികൾക്ക് ഒരു കൗൺസിലർ എന്ന തോതിലാണ് നിയമിക്കുന്നത്. ആകെ 114 കൗൺസിലർമാരെയാണ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിയമിക്കുന്നതെന്നു മന്ത്രി ബിന്ദു പറഞ്ഞു.

Tags:    
News Summary - 'Jeevani Project' now also in aided colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.