മുഖ്യധാര ക്രൈസ്തവരിൽ നിന്നും വ്യത്യസ്തമായ വിഭാഗമാണ് യഹോവായ സാക്ഷികൾ

കോഴിക്കോട് :മുഖ്യധാര ക്രൈസ്ത്രവരിൽ നിന്ന് വ്യത്യസ്തമായി വിശ്വാസം പിന്തുടരുന്ന അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവായ സാക്ഷികൾ. മനുഷ്യവർഗത്തിന് നിത്യജീവൻ പ്രാപിക്കാൻ യേശുവിനെ ഭൂമിയിലേക്ക് അയച്ച യഹോവ എന്ന ദൈവത്തിൽ ആണ് ഇവർ വിശ്വസിക്കുന്നത്.

മറ്റു ക്രൈസ്തവ സഭകളിൽ നിന്നും വ്യത്യസ്തമായി ഇവർ ത്രിയേക ദൈവത്തിൽ വിശ്വസിക്കുന്നില്ല. യഹോവ മാത്രം ആണ് ഏകദൈവം എന്ന് ഇവർ വിശ്വസിക്കുന്നു. യേശു ദൈവമല്ലാത്ത, ദൈവ പുത്രൻ മാത്രമാണെന്നും ഏക സത്യ ദൈവം യഹോവയാണെന്നും വിശ്വസിക്കുന്നു. "ലോകത്തിന്റെ മോശമായ സ്വാധീനങ്ങൾക്ക്" വഴിപെട്ടു പോകാതിരിക്കാൻ ആരാധനക്കായി കൂടിവരേണ്ടത് വളരെ പ്രധാനമാണെന്ന് യഹോവയുടെ സാക്ഷികൾ കരുതുന്നു

യഹോവായ സാക്ഷികളുടെ ആരാധനരീതി അവർക്ക് മേൽനോട്ടം നടത്തുന്ന ഭരണസംഘത്തിന്റെ ബൈബിൾ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണ്. യഹോവയുടെ സാക്ഷികൾ ആരാധനക്കായി കൂടുന്ന സ്ഥലം രാജ്യഹാൾ എന്നാണ് വിളിക്കുന്നത്, ലോകവ്യാപകമായി യഹോവയ സാക്ഷികൾക്ക് ഒരുലക്ഷത്തിൽ പരം രാജ്യഹാളുകൾ ഉണ്ട്.

ആരാധനയുടെ ഭുരിഭാഗവും ബൈബിളും ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും പഠനത്തിന് ഉള്ളതാണ്. പരമ്പരാഗത ആരാധനാ സമ്പ്രദായങ്ങളോ, പ്രത്യേക സംസാരവിധമോ, ഉപവാസമോ ഒന്നും അവർ നടത്തുന്നില്ല.

യഹോവായ സാക്ഷികൾ തങ്ങളുടെ സഹവിശ്വാസികളെ സഹോദരൻ, അല്ലെങ്കിൽ സഹോദരി എന്ന് അഭിസംബോധന ചെയ്യുകയും വിശ്വാസികളെ ഒരു കുടുംബത്തിന്റെ ഭാ​ഗമായി കണക്കാക്കുകയും ചെയ്യുന്നു. യേശു ദൈവമല്ല എന്ന് അടിയുറച്ചു വിശ്വസിക്കുന്ന മതവിഭാ​ഗമാണ് യഹോവ സാക്ഷികൾ. സാമുഹിക പ്രവർത്തകനായ അൻഡ്രു ഹോൾഡന്റെ വീക്ഷണത്തിൽ സാക്ഷികളൂടെ ആരാധനരീതി അവരുടെ ഐക്യത്തിന്റെയും, കെട്ടുറപ്പിന്റെയും, വിശ്വാസത്തിന്റെയും രഹസ്യമാണെന്നാണ്.

Tags:    
News Summary - Jehovah's Witnesses are a separate sect from mainstream Christians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.