അടിമാലി: മാധ്യമങ്ങൾ മൂന്നാർ ജനതയെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സമരത്തിന് ആഹ്വാനം. കടയടച്ചുള്ള സമരത്തിനാണ് മൂന്നാർ ജനകീയ സമിതി ആഹ്വാനം ചെയ്തിട്ടുള്ളത്. സമരത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പ്രതിഷേധ കൂട്ടായ്മ വിളിച്ചു ചേർക്കും. ജെല്ലിക്കെട്ട് സമരത്തിന്‍റെ മാതൃകയിൽ പ്രതിഷേധിക്കണമെന്നും നോട്ടീസിൽ ആഹ്വാനം ചെയ്യുന്നുണ്ട്.
സി.പി.എം നേതാവും ദേവികുളം എം.എൽ.എയുമായ എസ്. രാജേന്ദ്രൻ അടക്കമുള്ളവരുടെ കൈവശമുള്ളത് അനധികൃത ഭൂമിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് തെളിയിക്കുന്നതിനുള്ള രേഖകളും മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ ആരോപണ വിധേയർ രംഗത്തുവരികയും ചെയ്തിട്ടുണ്ട്. സർക്കാർ ഭൂമിയിൽ റിസോർട്ടുകൾ പണിയുന്നത് മൂന്നാറിൽ നിർബാധം തുടരുകയാണ്.
മൂന്നാറിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം സർക്കാർ നടപടി തുടങ്ങിയിരുന്നു. ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറ അന്യാധീനപ്പെട്ട 15 സെൻറ് ഭൂമി റവന്യൂ സംഘം തിരിച്ചുപിടിച്ച് ബോർഡ് സ്ഥാപിച്ചു. ദേവികുളം െഡപ്യൂട്ടി തഹസിൽദാർ ഷൈജു പി. ജേക്കബിെൻറ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ൈകയേറ്റ ഭൂമിയിലെ നിർമാണം പൊളിച്ചുനീക്കി സർക്കാർ ഭൂമിയെന്ന ബോർഡ് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.