കോഴിക്കോട്: സ്ത്രീയും പുരുഷനും പരസ്പരം ശ്വാസംമുട്ടിെയന്നോണം മുന്നോട്ടു കൊണ്ടുപോകേണ്ട ഒന്നല്ല വിവാഹബന്ധമെന്ന് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമ സംവിധായകൻ ജിയോ ബേബി അഭിപ്രായപ്പെട്ടു.
വനിത കൂട്ടായ്മയായ സായയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ് ഹാളിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ദലിത് സ്ത്രീതന്നെ ഒരഴുക്കായി കാണപ്പെടുന്ന ലോകമായതുകൊണ്ടാവാം സിനിമയിലെ വേലക്കാരിയുടെ ആർത്തവം വിഷയമാവാത്തതെന്ന് ചർച്ചയിൽ പങ്കെടുത്ത കബനി അഭിപ്രായപ്പെട്ടു. സിനിമയിലെ അഭിനേത്രികളായ അനിത നമ്പ്യാർ, പ്രിയ എന്നിവരും പങ്കെടുത്തു. സെമിനാറിൽ ഷീജ രമേഷ് മോഡറേറ്ററായി.
വനിതാ കൂട്ടായ്മയായ സായയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ് പരിസരത്ത് നടന്ന ജൈവ പച്ചക്കറി മേള കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ കൃഷ്ണകുമാരി പച്ചക്കറി കിറ്റ് ചലച്ചിത്രനാടക പ്രവർത്തകയായ കബനിക്കു നൽകി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സാജിത കമാൽ അധ്യക്ഷതവഹിച്ചു.
സായ സെക്രട്ടറി ഗീത മുരളി സ്വാഗതം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻറ് ഫിറോസ് ഖാൻ, കൊളത്തറ റഹ്മാനിയ അന്ധവിദ്യാലയം അധ്യാപകൻ ഷബീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.