കോട്ടയം: ആറുമാസം മുമ്പ് കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് രണ്ടാം വർഷ വിദ്യാർഥിനി ജസ്ന മരിയയെക്കുറിച്ച അന്വേഷണവും എങ്ങുമെത്തിയില്ല. ഫോൺകാളുകൾക്കും അഭ്യൂഹങ്ങൾക്കും പിന്നാലെ അന്വേഷണസംഘം പോയതല്ലാതെ കാര്യമായ തുമ്പ് ലഭിച്ചിട്ടില്ല.
രണ്ടുലക്ഷം ഫോൺ കാളുകള്‍ ശേഖരിച്ചതില്‍നിന്ന് തെരഞ്ഞെടുത്ത മുന്നൂറോളം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുണ്ടക്കയത്തെ സി.സി ടി.വിയില്‍ ജസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ദൃശ്യം ലഭിച്ചത് മാത്രമാണ് ഏകനേട്ടം.
െഎ.ജി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചെങ്കിലും കാര്യമായ പുരോഗതിയില്ലെന്ന് ആക്ഷേപമുണ്ട്. ജസ്നയെ പലയിടത്തും കണ്ടുവെന്ന് വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് പരിശോധന നടത്താറുണ്ട്. ഇത്തരത്തിൽ ബംഗളൂരുവിൽ മാത്രം പലതവണ പോയിട്ടുണ്ട്. ആണ്‍സുഹൃത്തിനെയും കുടുംബാംഗങ്ങളെയും മണിക്കൂറുകൾ ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരങ്ങൾ ലഭ്യമായില്ല.
ജസ്നയെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചന കിട്ടിയിട്ടില്ല. അന്വേഷണം ഇഴയുകയാണെന്നാണ് ആക്ഷൻ കൗൺസിലിെൻറ ആരോപണം. മാർച്ച് 22ന് രാവിലെ 10.30ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.