പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ തടഞ്ഞ വനിത പൊലീസ് ഉദ്യോഗസ്ഥക്ക് പരിക്ക്. നടുവിന് പരിക്കേറ്റ ഇവര്‍ കോതമംഗലം സര്‍ക്കാര്‍ ആശുപത്രയില്‍ ചികിത്സതേടി. ജിഷ കൊല്ലപ്പെട്ടതിനത്തെുടര്‍ന്ന് ലഭിച്ച പണത്തെച്ചൊല്ലിയായിരുന്നു ഏറ്റുമുട്ടല്‍.
ചൊവ്വാഴ്ച രാവിലെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റം രൂക്ഷമായപ്പോള്‍ രാജേശ്വരി ചൂലെടുത്ത് ദീപയെ അടിക്കാന്‍ ശ്രമിച്ചു. ദീപ കസേരയെടുത്ത് രാജേശ്വരിക്കുനേരെ എറിഞ്ഞതോടെ സുരക്ഷക്ക് നിയോഗിച്ച വനിത പൊലീസ് ഉദ്യോഗസ്ഥ തടയുകയായിരുന്നു. ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ ഉച്ചക്ക് 12ഓടെ എത്തിയാണ് വനിത പൊലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയില്‍ എത്തിച്ചത്.
ആദ്യം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ രാജേശ്വരിക്കും ദീപക്കുമെതിരെ കേസെടുക്കണമെന്ന് പൊലീസുകാരില്‍ ഒരുവിഭാഗം ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമാനസംഭവം മുമ്പ് പലതവണ ഉണ്ടായെന്ന് പൊലീസുകാര്‍ പറയുന്നു.
നാലുമാസം മുമ്പ് നടന്ന ഏറ്റുട്ടലില്‍ ദീപ രാജേശ്വരിക്കുനേരെ എറിഞ്ഞ കമ്പി ഒരു ഉദ്യോഗസ്ഥയുടെ കലില്‍ കൊണ്ട് മുറിവേറ്റിരുന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥ നല്‍കിയ റിപ്പോര്‍ട്ട് കോടനാട് എസ്.ഐ റൂറല്‍ എസ്.പിക്ക് വ്യാഴാഴ്ച സമര്‍പ്പിച്ചിട്ടുണ്ട്. ദീപക്ക് അബദ്ധം പിണഞ്ഞതാണെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നും ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കാനുള്ള കാര്യങ്ങള്‍ ഇല്ളെന്നും എസ്.ഐ പറഞ്ഞു.
പരിക്കേറ്റ കോതമംഗലം സ്വദേശിയായ ഉദ്യോഗസ്ഥ ഇപ്പോള്‍ മെഡിക്കല്‍ ലീവിലാണ്. ചൊവ്വാഴ്ച ഉണ്ടായ സംഭവത്തോടെ രാജേശ്വരിയുടെ സുരക്ഷജോലി ഏറ്റെടുക്കാന്‍ പലരും വൈമനസ്യം കാട്ടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.