???????? ??? ??? ????????????????

ജി​ഷ വ​ധം: അ​മീ​റു​ല്‍ ഇ​സ് ലാം കുറ്റക്കാരൻ

കൊച്ചി: കോളിളക്കം സൃഷ്​ടിച്ച ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്​ലാം (24) കുറ്റക്കാരൻ​. ശിക്ഷ ബുധനാഴ്​ച പ്രഖ്യാപിക്കും. ചൊവ്വാഴ്​ച രാവിലെ 11.15ഒാടെയാണ്​ തിങ്ങിനിറഞ്ഞ കോടതിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ ജഡ്​ജി എൻ. അനിൽകുമാർ ചരിത്രവിധി പ്രസ്​താവിച്ചത്​. 
പെരുമ്പാവൂരിൽ നിർമാണത്തൊഴിലാളിയായി എത്തിയ അസം നാഗോൺ സോലാപത്തൂർ സ്വദേശി അമീർ, ജിഷയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന്​ നാടിനെ നടുക്കിയ ക്രൂരകൃത്യം നടത്തുകയായിരുന്നെന്ന്​ സാഹചര്യത്തെളിവുകളുടെയും ശാസ്​ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ സംശയാതീതമായി തെളിഞ്ഞതായി​ കോടതി പ്രഖ്യാപിച്ചു​. 

ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 302 (കൊ​ല​പാ​ത​കം), 376 (ബലാത്സംഗം) , 376 (എ) (പീഡനത്തിനായി ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗത്ത് പരിക്കേൽപിക്കൽ), 342 (അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വെ​ക്കു​ക), 449 (വീ​ട്ടി​ൽ അ​ത​ി​ക്ര​മി​ച്ചു​ക​ട​ക്കു​ക) എ​ന്നീ കു​റ്റ​ങ്ങളാണ്​ പ്രതിക്കെതിരെ തെളിഞ്ഞത്​. അതേസമയം, പട്ടികജാതി പീഡന നിരോധന നിയമത്തിലെ മൂന്നു വകുപ്പുകളും ​ഇന്ത്യൻ ശിക്ഷാനിയമത്തിലെ 201 പ്രകാരം തെളിവ്​ നശിപ്പിച്ചെന്ന ആരോപണവും തെളിയിക്കാനായില്ല. 

നിയമപഠനം പൂർത്തിയാക്കിയ ജിഷ 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറിവീട്ടിൽ കൊല്ലപ്പെട്ടത്​. ജിഷയുടെ നഖത്തിന്​ അടിയിൽനിന്ന്​ വേർതിരിച്ചെടുത്ത പ്രതിയുടെ തൊലിയുടെ ഡി.എൻ.എ, ചുരിദാർ ടോപ്പിൽ കണ്ടെത്തിയ ഉമിനിരീൽനിന്ന്​ വേർതിരിച്ച ഡി.എൻ.എ, ചുരിദാർ സ്ലീവിലെ രക്തക്കറയിൽനിന്ന്​ വേർതിരിച്ചെടുത്ത ഡി.എൻ.എ, ജിഷയുടെ വീടി​​​​െൻറ വാതിൽപടിയിൽനിന്ന്​ കണ്ടെത്തിയ ഡി.എൻ.എ എന്നിവയിൽനിന്ന്​ തെളിയുന്നത്​ കുറ്റകൃത്യം നടത്തിയത്​ അമീർ തന്നെയാണെന്നാണ്​. പല്ലും നഖവും ഉപയോഗിച്ച്​ പ്രതിരോധിക്കാൻ ശ്രമിച്ച ജിഷയെ പ്രതി തടഞ്ഞുവെച്ച്​ കൊലപ്പെടുത്തുകയായിരുന്നെന്ന്​ തെളിഞ്ഞതായും കോടതി പറഞ്ഞു. 

വീട്ടിൽ അതിക്രമിച്ചുകടന്നത്​ നല്ല കാര്യത്തിനാണെന്ന്​ തെളിയിക്കാൻ പ്രതിഭാഗത്തിനായിട്ടില്ല. ഇൗ സാഹചര്യത്തിൽ വീട്ടിൽ അതിക്രമിച്ചുകടന്ന പ്രതി കൊലപാതകവും പീഡനവും നടത്തിയതായി സംശയാതീതമായി തെളിയിക്കപ്പെട്ടതായി വിധിന്യായത്തിൽ പറഞ്ഞു. ജിഷ പട്ടികവിഭാഗക്കാരിയാണെന്ന്​​ പ്രതിക്ക്​ അറിയില്ലായിരുന്നുവെന്ന പ്രതിഭാഗത്തി​​​​െൻറ വാദം കണക്കിലെടുത്താണ്​ ഇൗ വകുപ്പുകളിൽ കുറ്റമുക്തനാക്കിയത്​.  

പ്രതി ധരിച്ചിരുന്ന മഞ്ഞ ഷർട്ട്​ നശിപ്പിക്കപ്പെട്ടതോടെയാണ്​ പൊലീസ്​ 201ാം വകുപ്പ്​ പ്രകാരം തെളിവ്​ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയത്​. പ്രതി ആലുവയിൽനിന്ന്​ ഗുവാഹതിയിലേക്കുള്ള യാത്രാമധ്യേ ഇത്​ ഉപേക്ഷിച്ചിരിക്കാമെന്നാണ്​ പൊലീസ്​ കണ്ടെത്തൽ. എന്നാൽ, ഇയാൾ ഷർട്ട്​ നശിപ്പിച്ചെന്ന്​ തെളിയിക്കാൻകഴിയാത്ത സാഹചര്യത്തിലാണ്​ ഇൗ കുറ്റത്തിൽനിന്ന്​ ഒഴിവാക്കിയത്​. പ്രോസിക്യൂഷനുവേണ്ടി സ്​പെഷൽ പബ്ലിക്​ ​പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്​ണൻ, അഡീഷനൽ പബ്ലിക്​ പ്രോസിക്യൂട്ടർ പി. രാധാകൃഷ്​ണൻ എന്നിവർ ഹാജരായി. 

കൊലപാതകം നടന്ന കുറുപ്പംപടി കനാല്‍ബണ്ട് പുറമ്പോക്കിലെ ജിഷയുടെ വീട്
 


ആ​കെ 100 സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ച്ച പ്രോ​സി​ക്യൂ​ഷ​ൻ 291 രേ​ഖ​ക​ളും 36 തൊ​ണ്ടി​മു​ത​ലും ഹാ​ജ​രാ​ക്കി. പ്ര​തി​ഭാ​ഗ​ത്തു​ നി​ന്ന്​ അ​ഞ്ചു​ സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ക്കു​ക​യും 19​ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. പ്ര​തി​ക്കെ​തി​രാ​യ തെ​ളി​വു​ക​ൾ കു​റ്റം​ തെ​ളി​യി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്നും ഇ​ത്​ പി​ന്നീ​ട്​ ഉ​ണ്ടാ​ക്കി എ​ടു​ത്ത​താ​ണെ​ന്നും മൊ​ഴി​ക​ളി​ലും മ​ര​ണ​സ​മ​യ​ത്തി​ലും വൈ​രു​ധ്യ​മു​ള്ള​താ​യു​മാ​ണ്​ പ്ര​തി​ഭാ​ഗം കോ​ട​തി​ മു​മ്പാ​കെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നാ​യി ഹാ​ജ​രാ​ക്കി​യ​ത്. 

2016 ഏപ്രില്‍ 28നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. ജിഷയുടെ ലോ കോളജ് സഹപാഠികള്‍ സംശയം തോന്നി അന്വേഷിച്ച് വീട്ടിലെത്തുകയും കൊലപാതക കേസിന്‍റെ അന്വേഷണം കൈകാര്യം ചെയ്തത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തപ്പോഴാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊലീസും ഉണര്‍ന്നത്. പോസ്റ്റ്മോര്‍ട്ടത്തിലെ അപാകതയും വിവാദ വിഷയമായി. ഇതോടെ, അന്ന് ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാര്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്ത് വിരമിച്ച ഫോറന്‍സിക് വിദഗ്ധരുമായും മറ്റും ചര്‍ച്ച നടത്തുകയും ചെയ്തു.

ജിഷയുടെ വീട്ടുവളപ്പിൽ പരിശോധന നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം
 


ഇതിനിടെ, തെരഞ്ഞെടുപ്പില്‍ ‘ജിഷ എഫക്ട്’ കൂടി പ്രതിഫലിച്ച് സംസ്ഥാനത്തൊട്ടാകെ ഇടതു മുന്നണി വിജയിക്കുകയും പെരുമ്പാവൂരില്‍ ഇടത് സ്ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്തു. പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനം അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുക എന്നതായിരുന്നു. മുൻ അന്വേഷണ സംഘത്തിന്‍റെ നിഗമനത്തിൽ നിന്ന് പുതിയ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം പുനരാരംഭിച്ചു. കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16നാണ് പെ​രു​മ്പാ​വൂ​രി​ലെ തൊ​ഴി​ലാ​ളി​യായ പ്രതി അ​മീ​റു​ല്‍ ഇ​സ് ലാമിനെ കാഞ്ചീപുരത്തു നിന്ന് അന്വേഷണസംഘം അറസ്​റ്റ്​ ചെയ്തത്. 

അന്വേഷണത്തിന്‍റെ ഭാഗമായി 1500 പേരെ ചോദ്യം ചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 23 പേരെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കി. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5000 വിരലടയാള പരിശോധനയും പ്രത്യേക സംഘം നടത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് 93ാം ദിവസം അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമർപ്പിച്ചു. 

കാമറക്കണ്ണിൽനിന്ന്​ പ്രതിയെ മറച്ച്​ പൊലീസ്​
കൊച്ചി: ജിഷ വധക്കേസിൽ കുറ്റക്കാരനാണെന്ന്​ വിധിവന്നശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതിയിൽ പൊലീസ്,​ പ്രതി അമീറുൽ ഇസ്​ലാമിനെ മാധ്യമങ്ങളുടെ കണ്ണിൽപെടാതെ ഒളിച്ചുകടത്താൻ ശ്രമിച്ചു. പ്രതിയെ പുറത്തേക്കെത്തിക്കുമ്പോൾ മാധ്യമങ്ങൾക്ക്​ ദൃശ്യം പകർത്താമെന്ന എസ്​.പിയുടെ നിർദേശപ്രകാരം കോടതിവളപ്പിൽ കവാടത്തിനുസമീപം വിധി വരുന്നതുവരെ മാധ്യമപ്രവർത്തകർ കാത്തിരുന്നു. എന്നാൽ, വിധി പറഞ്ഞശേഷം പ്രതിയുമായി കോടതിമുറിയിൽനിന്ന്​ പുറത്തിറങ്ങിയ പൊലീസ്​ മാധ്യമപ്രവർത്തകരുടെ കണ്ണു​വെട്ടിച്ച്​ മറ്റൊരുഭാഗത്തെ കവാടത്തിലൂടെ ജീപ്പിലെത്തിച്ച്​ ​സ്ഥലംവിടുകയായിരുന്നു. ഇതറിഞ്ഞ്​ മാധ്യമപ്രവർത്തകർ പിന്നാലെ പുറത്തേക്കെത്തിയെങ്കിലും പൊലീസ്​ പ്രതിയുമായി പോയിരുന്നു. പൊലീസ്​ നടപടിയിൽ മാധ്യമപ്രവർത്തകർ അവിടെെവച്ചുതന്നെ​ പ്രതിഷേധം അറിയിച്ചു.

Tags:    
News Summary - Jisha Murder Case: Court Convicted Ameerul Islam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.