കൊച്ചി: ജിഷ വധക്കേസിൽ അമീറുൽ ഇസ്ലാമിനെ കുറ്റക്കാരനായി കണ്ടെത്തിയപ്പോൾ ആശ്വാസമായത് പൊലീസ് ആദ്യം കണ്ടെത്തിയ ‘29 പ്രതികൾ‘ക്ക്. കൊല നടന്ന് മൂന്നാം ദിവസം മുതൽ സമ്മർദത്തിലായ പൊലീസ് സംശയിച്ച് കസ്റ്റഡിയിലെടുത്ത 29 പേരാണ് ഇവർ.
ജിഷയുടെ അയൽവാസികൾ മുതൽ, സിനിമ മോഹവുമായി നടന്ന ചെറുപ്പക്കാരനും കണ്ണൂർ സ്വദേശിയും ഇടുക്കി സ്വദേശിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. 30 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഏറെ സംശയിക്കപ്പെട്ട ജിഷയുടെ അയൽവാസി സാബു വിധി വരും മുെമ്പ തൂങ്ങിമരിച്ചിരുന്നു. പല്ലിന് വിടവുള്ളയാളുടെ മഞ്ഞ ഷർട്ടിട്ട രേഖാചിത്രം െപാലീസ് പുറത്തുവിട്ടതോടെയാണ് പല്ലിന് വിടവുള്ളവർക്ക് പൊല്ലാപ്പായത്. ഒരു വിദ്യാർഥി യൂനിയൻ നേതാവിനെ രേഖാചിത്രത്തിനോട് സാദൃശ്യമുള്ളതിനാൽ മണിക്കൂറുകൾ ചോദ്യം ചെയ്തപ്പോൾ പല്ലിന് വിടവുള്ള സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തെരഞ്ഞെടുപ്പിനുമുമ്പ് പ്രതിയെ പിടിക്കുക എന്ന രാഷ്ട്രീയ നേട്ടത്തിന് കേസിനെ ഉപേയാഗപ്പെടുത്തേണ്ടി വന്നപ്പോൾ കളമശ്ശേരി എ.ആർ ക്യാമ്പിലെ രണ്ട് പൊലീസുകാർക്കും ‘പ്രതി’വേഷം കെേട്ടണ്ടി വന്നു. പല സ്ഥലങ്ങളിൽ പല കേസുകളുമായി അറസ്റ്റ് ചെയ്ത പലരെയും പല്ലിന് വിടവുള്ളതിനാൽ ജിഷ കേസിലും ചോദ്യം ചെയ്തു. രേഖാ ചിത്രവുമായി സാമ്യമുള്ളതിനാൽ കളമശ്ശേരി സ്വദേശിക്ക് പറഞ്ഞുവെച്ച സിനിമ റോള്‍പോലും കൈയില്‍നിന്ന് പോകുമെന്ന അവസ്ഥ വന്നു. ജിഷയുടെ കൂടെ കോളജിലുണ്ടായിരുന്ന വിദ്യാർഥിക്കും ചോദ്യം ചെയ്യലിന് വിധേയനാവേണ്ടി വന്നു. പൊലീസ് ആരെയെങ്കിലും കസ്റ്റഡിയിലെടുത്താൽ പ്രതിയെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ വേട്ടാളിപ്പടി വൈദ്യശാലപ്പടിയിലെ പലരുടെയും ചിത്രങ്ങൾ പ്രചരിക്കുന്ന അവസ്ഥ വരെ ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.