ജീവനാംശം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു ട്രൈബ്യൂണലില്‍

മൂവാറ്റുപുഴ: ഭാര്യയില്‍നിന്നും മകളില്‍നിന്നും ജീവനാംശം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പെരുമ്പാവൂര്‍ അശമന്നൂര്‍ കുറ്റിക്കാട്ടുപറമ്പില്‍ പാപ്പു (63) മൂവാറ്റുപുഴ മെയിന്‍റനന്‍സ് ട്രൈബ്യൂണലില്‍ (ആര്‍.ഡി.ഒ) നല്‍കിയ പരാതിയില്‍ മൊഴിയെടുത്തു. എതിര്‍ കക്ഷികളായ പാപ്പുവിന്‍െറ ഭാര്യ രാജേശ്വരി, മകള്‍ ദീപ എന്നിവര്‍ ഹാജരാകാതിരുന്നതിനത്തെുടര്‍ന്ന് ആര്‍.ഡി.ഒ പരാതി നവംബര്‍ മൂന്നിലേക്ക് മാറ്റി. ഇവരുടെ അസാനിധ്യത്തിലാണ് പാപ്പുവിന്‍െറ മൊഴി രേഖപ്പെടുത്തിയത്.

രോഗിയും ദുര്‍ബലനുമായ തനിക്ക് ഭാര്യയില്‍നിന്നും മകളില്‍നിന്നും മാസം പതിനായിരം രൂപ ജീവനാംശം അനുവദിക്കണമെന്നാണ് പാപ്പുവിന്‍െറ ആവശ്യം. കിഡ്നി, ശ്വാസകോശരോഗങ്ങള്‍ അലട്ടുന്നുണ്ട്. അടച്ചുറപ്പുള്ള താമസസൗകര്യമില്ല. ജിഷ കൊല്ലപ്പെട്ടതിനത്തെുടര്‍ന്ന് ദീപക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ ഭാര്യയും മകളും ചേര്‍ന്നാണ് അനുഭവിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി 15 ലക്ഷം രൂപയും ഇതര സംഘടനകള്‍ വേറെ സഹായങ്ങളും നല്‍കിയിരുന്നു. സര്‍ക്കാര്‍ പണിതുനല്‍കിയ വീടും രാജേശ്വരിയും ദീപയുമാണ് ഉപയോഗിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പാപ്പുവിന്‍െറ പരാതി. ഭാര്യയുടെയും മകളുടെയും കൂടി മൊഴിയെടുത്ത ശേഷം കേസില്‍ തീരമാനമെടുക്കുമെന്ന് ആര്‍.ഡി.ഒ പറഞ്ഞു. 

Tags:    
News Summary - Jisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.