ന്യൂഡല്‍ഹി: നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി മരിച്ച കേസിൽ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സി.ബി.ഐയുടെ തീരുമാനം പുനഃപരിശോധിക്കുമെന്നു കഴിഞ്ഞതവണ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സി.ബി.െഎ അനാവശ്യമായ കാലതാമസം ഉണ്ടാക്കിയെന്ന് കോടതി കുറ്റപ്പെടുത്തി. കാലതാമസം തെളിവുകള്‍ നശിപ്പിക്കാനിടയാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ജിഷ്ണു മരിച്ചത് കോളജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്നാണെന്നും ഇക്കാര്യത്തില്‍ സി.ബി.െഎ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് മഹിജ നല്കിയ ഹരജിയിലാണ് കോടതിയുടെ നടപടി. സി.ബി.െഎ അന്വേഷിക്കേണ്ട പ്രാധാന്യം ഈ കേസിനില്ലെന്നും കേസുകളുടെ ബാഹുല്യംമൂലം ജോലിഭാരം കൂടുതലാണെന്നുമായിരുന്നു സി.ബി.ഐയുടെ വാദം. ഇത് അംഗീകരിക്കാൻ തയാറാവാതിരുന്ന സുപ്രീംകോടതി സി.ബി.െഎ അന്വേഷിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ സ്വന്തം നിലയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന കടുത്ത നിലപാടെടുത്തിരുന്നു.
അതിനിടെ, നെഹ്റു കോളജ് ചെയര്മാന് കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാറിെൻറ ആവശ്യം കോടതി പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ സി.ബി.ഐക്ക് ഹൈകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.