തൃശൂർ: പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ നിർണായക തെളിവാകുമെന്ന് കരുതിയിരുന്ന രക്തക്കറയിൽനിന്ന് ഡി.എൻ.എ വേർതിരിക്കാനാവില്ലെന്ന് ഫോറൻസിക് വിഭാഗം അന്വേഷണസംഘത്തെ അറിയിച്ചു. പാമ്പാടി കോളജ് പി.ആർ.ഒയുടെ ഓഫിസിൽ ഹോസ്റ്റൽ മുറിയിൽ നിന്ന് കിട്ടിയ രക്തക്കറയാണ് ഫോറൻസിക് പരിശോധനക്ക് അയച്ചത്. എന്നാൽ, എടുത്ത രക്തസാമ്പിളിെൻറ പഴക്കവും ഡി.എൻ.എ വേർതിരിക്കാവുന്ന അളവിൽ സാമ്പിൾ ഇല്ലാത്തതും കാരണം പരിശോധന സാധ്യമല്ലെന്ന് കേരള പൊലീസിെൻറ ഫോറൻസിക് വിഭാഗം തങ്ങളെ അറിയിച്ചുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
രക്തക്കറ പ്രധാന തെളിവാകുമെന്നായിരുന്നു അന്വേഷണ സംഘം പ്രചരിപ്പിച്ചിരുന്നത്. രക്തക്കറയും ജിഷ്ണുവിെൻറ രക്തവും ‘ഒ’ പോസിറ്റീവ് ഗ്രൂപ്പായ സ്ഥിതിക്ക് പ്രത്യേകിച്ചും. ജിഷ്ണുവിെൻറ മാതാപിതാക്കളുടെ രക്തഗ്രൂപ്പും പരിശോധിച്ചിരുന്നു. ഫോറൻസിക് ലാബിെൻറ പുതിയ വിശദീകരണം അന്വേഷണം പ്രതിസന്ധിയിലാക്കും.
അതേസമയം, ഇൗ വാദം മറ്റ് ചില ലക്ഷ്യങ്ങളോടെയാണെന്ന് സംശയിക്കേണ്ടി വരുമെന്ന് ഇൗ രംഗത്തെ വിദഗ്ധർ പറയുന്നു. രക്തഗ്രൂപ് ഒന്നാണെന്ന കണ്ടെത്തൽ ജിഷ്ണുവിനെ മുറിയിലെത്തിച്ചതിന് സ്ഥിരീകരണമായി എടുക്കാവുന്നതാണത്രേ. ജിഷ്ണു കേസിെൻറ കാര്യത്തിൽ ഡി.എൻ.എ കണ്ടെത്തിയില്ലെന്നത് കേസിന് വിഘാതമാവിെല്ലന്ന് മെഡിക്കോ ലീഗൽ സൊസൈറ്റി സെക്രട്ടറി ഡോ. ഹിതേഷ് ശങ്കർ ചൂണ്ടിക്കാട്ടി. ഈ മുറിയിലേക്ക് മറ്റാരെങ്കിലും എത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും അവരുടെ രക്തഗ്രൂപ് പരിശോധിക്കുകയുമാണ് വേണ്ടത്. ശാസ്ത്രീയ പരിശോധനയിലൂടെ ഇെതല്ലാം സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി ആറിനാണ് ജിഷ്ണുവിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജിഷ്ണുവിെൻറ മരണത്തിനു ശേഷം ഹോസ്റ്റൽ മുറിയും പി.ആർ.ഒയുടെ മുറിയും കഴുകി വൃത്തിയാക്കിയിരുന്നു. അതിനുശേഷം അവശേഷിച്ച രക്തക്കറയാണ് പൊലീസ് കണ്ടെത്തിയത്. ഇത് ജിഷ്ണുവിന് മർദനമേറ്റുവെന്ന ആരോപണത്തിന് ശക്തി പകർന്നിരുന്നു. കോളജ് ചെയർമാൻ കൃഷ്ണദാസ്, വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്തിവേൽ, പി.ആർ.ഒ കെ.വി. സഞ്ജിത്ത് എന്നിവർക്കും രണ്ട് അധ്യാപകർക്കും ഹൈകോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കുകയും കേസ് ഗൗരവമുള്ളതാണെന്ന നിരീക്ഷണത്തോടെ ഇൗമാസം 29ലേക്ക് മാറ്റിവെക്കുകയും ചെയ്തതിനിടക്കാണ് ശാസ്ത്രീയ പരിശോധനക്കുള്ള സാധ്യത അടഞ്ഞത്.
ഡി.എൻ.എ പരിശോധന പൊലീസ് അട്ടിമറിച്ചെന്ന് കുടുംബം
വളയം: ജിഷ്ണു പ്രണോയിയുടെ ഡി.എൻ.എ പരിശോധന റിപ്പോർട്ട് ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്ന് കുടുംബം. ജിഷ്ണുവിെൻറ ഡി.എൻ.എ സാമ്പിൾ ലഭിച്ചെന്നും ഒത്തുനോക്കാൻ രക്തസാമ്പിൾ ആവശ്യമാണെന്നും പൊലീസ് അറിയിച്ചു. തുടർന്ന് നാദാപുരം താലൂക്കാശുപത്രിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡോക്ടർമാർ രക്തം എടുത്തുനൽകി. മകെൻറ ഡി.എൻ.എ ലഭിക്കാനാവശ്യമായ രക്തം കോളജിൽ നിന്ന് പരിശോധനക്ക് കിട്ടിയില്ലെന്നാണ് രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്ന് ലഭിച്ച വിവരം. മകൻ മരിച്ച് മാസങ്ങൾ കഴിഞ്ഞാണ് രക്തസാമ്പിൾ എടുത്തത്. മന്ത്രി എ.കെ. ബാലെൻറ സഹായത്തോടെയാണ് കേസ് സുപ്രീംകോടതിയിൽ എത്തിക്കാനായത്. ഇനി പ്രതീക്ഷ കോടതിയിലാണ്. സർക്കാറുമായി ഉണ്ടാക്കിയ ഉടമ്പടി എവിടെ വരെ എത്തിയെന്ന് ആരും അറിയിച്ചില്ലെന്നും ജിഷ്ണുവിെൻറ മാതാവ് മഹിജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.