ജിഷ്ണു കേസ് സി.ബി.ഐക്ക് വിട്ടു

തിരുവനന്തപുരം: നെഹ്‌റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് വിട്ട് വിഞ്ജാപനമിറങ്ങി. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് വിജ്ഞാപനമിറക്കിയത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് തന്നെയാണ് തന്‍റെയും ആവശ്യമെന്ന് നേരത്തേ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തന്നെ വന്ന് കണ്ട ജിഷ്ണുവിന്‍റെ അച്ഛന്‍റെ വാദം അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

നെഹ്റു കോളജ് ചെയര്‍മാനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ രഹസ്യനീക്കം നടത്തിയ കോൺഗ്രസ്​ നേതാവ്​ കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി ജിഷ്ണു പ്രണോയിയുടെ കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. കൃഷ്ണദാസിനൊപ്പം ചേർന്ന് സുധാകരൻ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്‍റെ കുടുംബം ആരോപിച്ചിരുന്നു. നെഹ്​റു കോളജിൽ വിദ്യാർഥിക്ക്​ മർദനമേറ്റ കേസിൽ ഒത്തുതീർപ്പ്​ ചർച്ചക്കെത്തിയ കെ. സുധാകരനെ ഡി.വൈ.എഫ്​.​െഎ പ്രവർത്തകർ കഴിഞ്ഞദിവസം രാത്രി തടഞ്ഞുവെച്ചിരുന്നു.   

Tags:    
News Summary - Jishnu case: Hand Over to CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.