സമരം വിജയം: ചർച്ചയിൽ പൂർണ തൃപ്​തിയെന്ന്​ ശ്രീജിത്ത്

തിരുവനന്തപുരം: ജിഷ്ണുവി​െൻറ കുടുംബം മുന്നോട്ടുവെച്ച എല്ലാ നിർദേശങ്ങളും സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് അമ്മാവൻ ശ്രീജിത്ത്. ജിഷ്ണുവി​െൻറ മാതാവ് മഹിജയുടെ നേതൃത്വത്തിൽ നടന്ന സമരം പൂർണവിജയമാണ്. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും നിരാഹാരം അവസാനിപ്പിച്ചുകൊണ്ട്  ശ്രീജിത്ത് പറഞ്ഞു.

ജിഷ്ണുവി​െൻറ കുടുംബം മുന്നോട്ടുവെച്ച പത്ത് കാര്യങ്ങൾ അംഗീകരിച്ചുകൊണ്ട് ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടർ സി.പി ഉദയഭാനുവി​െൻറയും സ്റേററ്റ് അറ്റോർണി സോഹ​െൻറയും നേതൃത്വത്തിൽ സർക്കാർ നടത്തിയ ചർച്ച തൃപ്തികരമായതിനാലാണ് മഹിജ നിരാഹാരം അവസാനിപ്പിച്ചത്. അവിഷ്ണയെ ഫോണിൽ വിളിച്ച് നിരാഹാരം അവസാനിപ്പിക്കണമെന്ന് അറ്റോർണി നേരിട്ട് അറിയിച്ചു.

കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയൻ മഹിജയെ ഫോണിൽ വിളിച്ച്  കേസിൽ ഉടൻ നടപടിയുണ്ടാകുമെന്ന് ഉറപ്പു നൽകി. ഡി.ജി.പി ഒാഫീസിനു മുന്നിൽ തങ്ങൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഉചിത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. സംഭവത്തിൽ െഎ.ജിയുടെ റിപ്പോർട്ടിനേക്കാൾ മുഖ്യമന്ത്രി നൽകിയ ഉറപ്പാണ് വലുതെന്നും ശ്രീജിത്ത് അറിയിച്ചു.

കേരളത്തിലെ സർക്കാറിനും മാധ്യമങ്ങൾക്കും നന്ദിയുണ്ട്. സമരത്തിൽ തങ്ങൾക്കൊപ്പമുണ്ടായിരുന്ന ഷാജിർ ഖാനെയും ഭാര്യ മിനിയെയും മോചിപ്പിക്കുമെന്ന് ഉറപ്പു നൽകിയതായും ശ്രീജിത്ത് അറിയിച്ചു.  ഷാജഹാനെയും ഹിമവൽ ഭദ്രവാനന്ദയെയും തങ്ങൾ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Jishnu case- Sreejith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.