നാദാപുരം: പാമ്പാടി നെഹ്റു കോളജിൽ ജിഷ്ണു പ്രണോയി മരണമടഞ്ഞ കേസിെൻറ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പിതാവ് അശോകൻ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകി. കൈവേലിയിൽ സി.പി.എം പരിപാടിക്ക് എത്തിയപ്പോഴാണ് കുടുംബത്തോടൊപ്പമെത്തിയ അശോകൻ കത്ത് നൽകിയത്. മകെൻറ മരണം നടന്ന് അഞ്ചുമാസം പിന്നിടുകയാണ്. ഇപ്പോഴത്തെ അന്വേഷണത്തിൽ സത്യം പുറത്തുവരില്ല. ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ സ്വാധീനമുള്ള പ്രതികൾ കേസിലെ തെളിവുകൾ നശിപ്പിക്കുകയാണ്. പി.ജി വിദ്യാഥിയെക്കൊണ്ട് പോസ്റ്റ്മോർട്ടം നടത്തി ശാസ്ത്രീയ തെളിവ് നശിപ്പിച്ചു. ഡി.എൻ.എ പരിശോധനക്ക് ആവശ്യമായ രക്തം ലഭിച്ചില്ലെന്ന് പറഞ്ഞ് നിർണായക തെളിവ് അട്ടിമറിക്കപ്പെട്ടു.
ഹൈേകാടതിയിൽ കേസ് പരിഗണനക്ക് വന്നപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ ഗുരുതര വീഴ്ച വരുത്തി. ഈ സാഹചര്യത്തിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം സി.ബി.ഐക്ക് വിടാൻ പാർട്ടി സർക്കാറിനോട് ആവശ്യപ്പെടണമെന്നും ഭാര്യ മഹിജക്കെതിരെ നടന്ന െപാലീസ് അതിക്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും കോടിയേരിക്ക് നൽകിയ കത്തിൽ പറയുന്നു. ജിഷ്ണുവിെൻറ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് ഏത് തരത്തിലുള്ള പരാതിയുമായും പാർട്ടിയെ സമീപിക്കാമെന്ന് കോടിയേരി നേരേത്ത വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കുടുംബം പാർട്ടി മുഖേന സി.ബി.ഐ അേന്വഷണത്തിന് ആവശ്യപ്പെട്ടതെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.