ജിഷ്ണുവിന്‍െറ മരണം: സാങ്കേതിക സര്‍വകലാശാല നേരിട്ട് അന്വേഷണം നടത്തും

തിരുവനന്തപുരം: പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്‍െറ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല നേരിട്ട് അന്വേഷണം നടത്തും. ഇതിന് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജി.പി. പദ്മകുമാര്‍, പരീക്ഷ കണ്‍ട്രോളര്‍ ഡോ. എസ്. ഷാബു എന്നിവരിലാരെങ്കിലും ചൊവ്വാഴ്ച കോളജിലത്തെി തെളിവെടുക്കും. സംഭവത്തെക്കുറിച്ച് സര്‍വകലാശാല കോളജിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ഇതു സമര്‍പ്പിച്ചിട്ടുണ്ട്. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന കോളജ് നടപടി ഗുരുതര വീഴ്ചയായാണ് സര്‍വകലാശാല കാണുന്നത്. ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയും നിര്‍ദേശം നല്‍കി.
 

Tags:    
News Summary - jishnu death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.