തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തിൽ പ്രതി ചേർക്കപ്പെട്ട െനഹ്റു ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസിെൻറ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ബുധനാഴ്ച സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കും. ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കില്ലെന്നുകാണിച്ചാണ് ഹൈകോടതി കൃഷ്ണദാസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
കോളജ് വൈസ് പ്രിൻസിപ്പലിെൻറയും പി.ആർ.ഒയുടെയും ഓഫിസിലും ജിഷ്ണു മരിച്ചുകിടന്ന ശുചിമുറിയിലും കണ്ടെത്തിയ രക്തക്കറയിലെ ശാസ്ത്രീയ പരിശോധനാഫല റിപ്പോർട്ടും സുപ്രീംകോടതിയിൽ സമർപ്പിക്കും. രക്തക്കറ പരിശോധിച്ചതിൽ ഒ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജിഷ്ണുവിെൻറ രക്തഗ്രൂപ്പും ഒ പോസിറ്റീവാണ്. ഇതോടെ ജിഷ്ണുവിെൻറ മരണത്തിൽ സംശയങ്ങൾ കൂടുതൽ ശക്തമാവുകയാണ്. പരിശോധനാ ഫലം കേസിൽ ബലം പകരുമെന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.