സംസ്ഥാനത്ത് വ്യാഴാഴ്ച യു.ഡി.എഫ് ഹർത്താൽ; മലപ്പുറത്തെ ഒഴിവാക്കി

തിരുവനന്തപുരം: ഡി.ജി.പി ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്‍റെ അമ്മയെയും കുടുംബാംഗങ്ങളെയും മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മലപ്പുറം ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തും ജിഷ്ണുവിന്‍റെ ജന്മനാടായ വളയം ഉൾപ്പെടുന്ന കോഴിക്കോട് ജില്ലയിലും ബി.ജെ.പി വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പൊലീസ് അതിക്രമം ക്രൂരമെന്നും അടിയന്തിരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്ന സംഭവമാണിതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു.

നാളത്തെ എസ്.എസ്.എൽ.സി മൂല്യ നിർണയ ക്യാമ്പ് മാറ്റിവെച്ചു

 ഹർത്താലി​െൻറ പശ്ചാത്തലത്തിൽ നാളെ തുടങ്ങാനിരുന്ന എസ്.എസ്.എൽ.സി പരീക്ഷ മ്യൂല്യനിർണയ ക്യാമ്പ് മാറ്റിവെച്ചു.
 

Tags:    
News Summary - jishnu mother arrested; udf and bjp announced hartal in trivandrum and kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.