ജിഷ്ണുവിന്‍െറ മരണം: റിപ്പോര്‍ട്ടുകളില്‍ വൈരുധ്യം

തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് പ്രിന്‍സിപ്പലിന്‍െറയും സാങ്കേതിക സര്‍വകലാശാലയുടെയും റിപ്പോര്‍ട്ടുകളില്‍ വൈരുധ്യം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി 10 ദിവസത്തിനകം വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോളജ് പ്രിന്‍സിപ്പലിന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം നല്‍കി.

ജിഷ്ണു കോപ്പിയടിച്ചെന്നും അത് ഇന്‍വിജിലേറ്റര്‍ കണ്ടുപിടിച്ച് പരീക്ഷാ സെല്‍ അംഗത്തോടൊപ്പം ഓഫീസിലത്തെിച്ച് ഉപദേശം നല്‍കി പറഞ്ഞയച്ചുവെന്നുമാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരീക്ഷാ കേന്ദ്രത്തില്‍ മുന്‍നിരയിലിരുന്നിരുന്ന ജിഷ്ണു കോപ്പിയടിക്കാന്‍ സാധ്യതയില്ളെന്നും മുന്നിലിരുന്ന കുട്ടിയുടെ ഉത്തരക്കടലാസ് നോക്കി എഴുതാന്‍ കഴിയില്ളെന്നുമാണ് സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

റിപ്പോര്‍ട്ട് പകര്‍പ്പുകളില്‍ പ്രത്യേക അന്വേഷണ സംഘവും കമീഷന് മറുപടി നല്‍കി. മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്നും ശാരീരിക മര്‍ദനം ഏറ്റിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന്‍ കമീഷനെ അറിയിച്ചു.

Tags:    
News Summary - jishnu murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.