തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പിതാവ് അശോകൻ. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെൻകുമാറിന് കത്തുനൽകി. ബുധനാഴ്ച രാവിലെ 11ന് പൊലീസ് ആസ്ഥാനത്തെത്തിയാണ് അദ്ദേഹം കത്ത് ൈകമാറിയത്.
ജിഷ്ണുവിെൻറ മരണത്തിൽ ദുരൂഹത നിലനിൽക്കുകയാണെന്നും സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികൾക്കെതിരെ കാര്യമായ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും അശോകൻ ആേരാപിച്ചു. ജിഷ്ണുവിെൻറ മരണം ആത്മഹത്യയെന്ന് സ്ഥാപിച്ച് കേസ് അവസാനിപ്പിക്കാനാണ് കേരള പൊലീസിെൻറ നീക്കം. ഇതിനായി പലരും സ്വാധീനം ചെലുത്തുന്നു.
പല കാര്യങ്ങളും പരിശോധിക്കാതെയാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. ജിഷ്ണുവിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയം ശക്തമാണ്. ആ സാഹചര്യത്തിൽ സി.ബി.െഎ പോലുള്ള കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും അശോകൻ കത്തിൽ പറയുന്നു. മുൻ മേധാവി ലോക്നാഥ് ബെഹ്റയെ കാണാൻ പൊലീസ് ആസ്ഥാനത്തെത്തിയ ജിഷ്ണുവിെൻറ മാതാവ് മഹിജക്കും ബന്ധുക്കൾക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ചും അശോകൻ സെൻകുമാറിനെ ധരിപ്പിച്ചു.ജിഷ്ണുവിെൻറ ദുർഗതി ഇനി ഒരു കുട്ടിക്കുമുണ്ടാകാതിരിക്കാനാണ് പ്രതികൾക്കെതിരെ കർശനനടപടി ആവശ്യപ്പെടുന്നതെന്നും അശോകൻ അറിയിച്ചു. ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്ന് അശോകൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.