ന്യൂഡൽഹി: പാമ്പാടി നെഹ്റു കോളജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ജിഷ്ണു പ്രണോയി കോളജിൽ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മഹിജ സുപ്രീംകോടതിയെ സമീപിക്കുന്നു.
തിങ്കളാഴ്ച കേസുമായി ബന്ധപ്പെട്ട സർക്കാർ ഹരജി പരിഗണിക്കാനിരിക്കെയാണ് മഹിജ സുപ്രീംകോടതിയിൽ എത്തുന്നത്. സംസ്ഥാന പൊലീസിൽ പൂർണമായും വിശ്വാസം നഷ്ടപ്പെട്ടുവെന്നും കേരള പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മഹിജ സുപ്രീംകോടതിയെ ബോധിപ്പിക്കും.
സംസ്ഥാന സർക്കാർ സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും കേസ് ഇതുവരെ സി.ബി.െഎ ഏറ്റെടുത്തിട്ടില്ല. അന്വേഷണം ഏറ്റെടുക്കുന്നതിനെ കുറിച്ച് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിലപാട് ആരാെഞ്ഞങ്കിലും സി.ബി.ഐ അഭിപ്രായം അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.