നാദാപുരം: പാമ്പാടി നെഹ്റു കോളജ്വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ ശക്തിവേല്‍, പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന്പരിഗണിക്കും. ഇരുവരും കേസിലെ മൂന്നും നാലും പ്രതികളാണ്. ഹരകളില്‍ ഇന്നു തന്നെ വിധി ഉണ്ടായേക്കും.
കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ഹൈകോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണദാസിന് മേല്‍ പ്രേരണാക്കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നല്‍കിയത്.
അതിനിടെ ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യാത്ത െപാലീസ് നടപടിയിൽ പ്രതിഷേധിച്ച് ബന്ധുക്കൾ നാളെ ഡി.ജി.പി ഓഫിസിന്മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും. ഫോറൻസിക് പരിശോധനയിൽ ജിഷ്ണു പ്രണോയിയുടെ ഫോൺ സന്ദേശം പൊലീസിന് ലഭ്യമായതോടെ പ്രതികൾ കോളജ് മാനേജ്മെൻറ്തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.