ജിഷ്ണുവിന്‍റെ മരണം: ഹൈകോടതിയെ സമീപിക്കുമെന്ന് ബന്ധുക്കള്‍

വളയം: ജിഷ്ണു പ്രണോയിയുടെ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടതിന്‍െറ പശ്ചാത്തലത്തില്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്താന്‍ ബന്ധുക്കള്‍ ഹൈകോടതിയെ സമീപിക്കും. ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന എ.എസ്. പി കിരണ്‍ നാരായണിലും സര്‍ക്കാറിലും പൂര്‍ണ വിശ്വാസമുണ്ട്. എന്നാല്‍, അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി സൂചനയുണ്ട്.

പോസ്റ്റ്മോര്‍ട്ട സമയത്ത് പൊലീസിനുവേണ്ടി എടുത്ത ഫോട്ടോകള്‍ പോലും അന്വേഷണ ഉദ്യോഗസ്ഥയില്‍നിന്ന് മറച്ചുവെക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്. ജിഷ്ണു മരിച്ച ഹോസ്റ്റല്‍ മുറിയുടെ ചുമരിലുണ്ടായിരുന്ന രക്തപാടുകള്‍പോലും മായ്ച്ചു കളഞ്ഞ് ആസൂത്രിതമായാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

 

Tags:    
News Summary - jishnu pranoy death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.