പി.കെ. ശശിക്കെതിരെ നടപടി: കോടിയേരിക്ക് ജിഷ്ണുവിന്‍റെ അമ്മയുടെ കത്ത്

തൃശൂർ: നെഹ്​റു ഗ്രൂപ്​ ഉടമ പി.കെ. കൃഷ്ണദാസിനെ പിന്തുണച്ച പി.കെ. ശശി എം.എൽ.എക്കെതിരെ നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട്, പാമ്പാടി നെഹ്​റു കോളജിൽ മരിച്ച വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നൽകി. നെഹ്റു മാനേജ്മ​െൻറിന്‍റെ ഉടമസ്ഥതയിലുള്ള വാണിയംകുളത്തെ പി.കെ. ദാസ് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം നടന്ന സി.ടി സ്കാൻ മെഷീൻ​ ഉദ്ഘാടന ചടങ്ങിൽ പി.കെ. ശശി നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ്​ കത്ത്​.

ജിഷ്ണു പ്രണോയ് കേസിന്‍റെ ആദ്യഘട്ടത്തിൽതന്നെ പി.കെ. ശശി എം.എൽ.എ ആരോപണം നേരിടുന്ന കൃഷ്ണദാസിനെ സഹായിക്കുന്നതായി അറിയാമായിരു​െന്നന്നും പാലക്കാ​െട്ട പാർട്ടി സഖാക്കൾ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിരു​െന്നന്നും മഹിജ കത്തിൽ പറഞ്ഞിട്ടുണ്ട്​.

Tags:    
News Summary - Jishnu Pranoy mother mahija PK Sasi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.