തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിനു മുന്നിൽ നിന്നും ബലം പ്രോയഗിച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ ജിഷ്ണുവിന്‍റെ അമ്മ മഹിജക്ക് പരിക്കേറ്റു. തുടർന്ന് മഹിജയെ ആശുപത്രിയിലേക്ക് മാറ്റി. മഹിജയെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടയിലാണ് അവർക്ക് പരിക്കേറ്റത്. വളരെ ക്രൂരമായി പെരുമാറിയ പോലീസ് മഹിജയെ വലിച്ചിഴച്ചിരുന്നു. എ.ആർ ക്യാമ്പിൽ നിന്ന് പേരൂര്‍ക്കട ആശുപത്രിയിലേക്കാണ് മഹിജയെ മാറ്റിയത്.
ജിഷ്ണുവിന്‍റെ അമ്മക്ക് തലക്ക് അടിയേറ്റുവെന്ന് ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത് പറഞ്ഞു. പൊലീസ് വളരെ ക്രൂരമായാണ് തന്നോട് പെരുമാറിയതെന്ന് പിതാവ് അശോകനും പ്രതികരിച്ചു.
അതേസമയം, മഹിജയെ കാണാൻ പേരൂർക്കട ആശുപത്രിയിൽ എത്തിയ ഡി.ജി.പിയെ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.