തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്‍െറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലുള്‍പ്പെട്ട ഒരാള്‍കൂടി മുന്‍കൂര്‍ ജാമ്യം തേടി. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ് അസി.പ്രഫ. ദിപിനാണ് ഹൈകോടതിയില്‍ അപേക്ഷ നല്‍കിയത്. തൃശൂര്‍ പ്രിന്‍സിപ്പല്‍ കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ച പി.ആര്‍.ഒ സഞ്ജിത്ത് ഹൈകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
കേസില്‍ ഉള്‍പ്പെട്ട ഒന്നാംപ്രതി നെഹ്റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് ജാമ്യം നേടിയിരുന്നു. മറ്റു രണ്ടുപേര്‍ ജാമ്യം തേടുകയാണ്. വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേലും മെക്കാനിക്കല്‍ എന്‍ജിനീയറിങ് അസി. പ്രഫ. സി.പി. പ്രവീണുമാണ് പ്രതി ചേര്‍ക്കപ്പെട്ട മറ്റ് രണ്ടുപേര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.