ജിഷ്ണുവിന്‍െറ മാതാപിതാക്കള്‍ അന്വേഷണ സംഘത്തെ കണ്ടു

തൃശൂര്‍: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബം പ്രത്യേക അന്വേഷണ സംഘാംഗങ്ങളെ കണ്ട് ചര്‍ച്ച നടത്തി. കോളജ് പി.ആര്‍.ഒയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത തൃശൂരിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിനെയും കൊച്ചിയില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവിനെയും കണ്ട കുടുംബാംഗങ്ങള്‍ ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. പിതാവ് അശോകന്‍, മാതാവ് മഹിജ, മഹിജയുടെ സഹോദരന്മാരായ ശ്രീജിത്, മഹേഷ് എന്നിവരാണ് നാട്ടില്‍ നിന്നത്തെിയത്.

രാവിലെ ഒറ്റപ്പാലത്ത് മുന്‍ എം.പി എസ്. ശിവരാമനെ കണ്ട ശേഷം തൃശൂര്‍-പാലക്കാട് അതിര്‍ത്തിയിലെ ലക്കിടിക്കടുത്ത, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസ കേന്ദ്രമായ പോളി ഗാര്‍ഡന്‍സിലത്തെി. കൂട്ടുകാരോടൊപ്പം ജിഷ്ണു സന്ദര്‍ശിക്കാറുള്ള പോളി ഗാര്‍ഡന്‍സില്‍ ജിഷ്ണുവിന്‍െറ സഹപാഠികള്‍ ഒരുക്കിയ സ്നേഹവിരുന്നില്‍ പങ്കെടുത്തു. തുടര്‍ന്ന് നെഹ്റു കോളജ് സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒഴിവാക്കി.

പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രത്യേക അന്വേഷണ സംഘം ജിഷ്ണുവിന്‍െറ വീട്ടുകാരെ കണ്ടത്. സംഘത്തിന് നേതൃത്വം നല്‍കുന്ന ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന്‍, ഡിവൈ.എസ്.പിമാരായ സോജന്‍, ഷാഹുല്‍ ഹമീദ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. കൊലപാതക സാധ്യത പരിശോധിച്ചു വരുകയാണെന്നും കോളജില്‍ കണ്ടത്തെിയ രക്തത്തിന്‍െറ രാസപരിശോധന ഫലം  വേഗം കിട്ടാന്‍ ശ്രമിക്കുന്നുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. കൊലപാതക സംശയം ബലപ്പെടുത്തുന്ന മറ്റു ചില കാര്യങ്ങള്‍കൂടി ഉന്നയിച്ചതായി ജിഷ്ണുവിന്‍െറ അമ്മാവന്‍ ശ്രീജിത് ‘മാധ്യമ’ത്തോട് പറഞ്ഞു. പഴയന്നൂരില്‍നിന്ന് തൃശൂരിലത്തെി പബ്ളിക് പ്രോസിക്യൂട്ടറെ കണ്ട് പി.ആര്‍.ഒയുടെ ജാമ്യാപേക്ഷ എതിര്‍ത്തതിലെ നന്ദി അറിയിച്ചു.

 

Tags:    
News Summary - jishnu pranoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.