കോഴിക്കോട്: വെറുപ്പിെൻറ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർക്കെതിരെ അടിച്ചമർത് തപ്പെട്ടവരുടെ െഎക്യം കാലഘട്ടത്തിെൻറ ബാധ്യതയായി കാണണമെന്ന് ജെ.എൻ.യു വിദ്യാർഥി നേ താവ് ജിതേന്ദ്ര സുന. സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) ആഭ ിമുഖ്യത്തിൽ ‘ആത്മാഭിമാനം ഉയർത്തുക വംശീയ ജനാധിപത്യത്തെ പിഴുതെറിയുക’ എന്ന കാമ്പയിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വത്വം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒന്നിക്കലിലൂടെയല്ലാതെ ജാതി രാഷ്ട്രീയത്തിലധിഷ്ഠിതമായ വ്യവസ്ഥയുടെ പീഡനങ്ങളിൽനിന്ന് രക്ഷപ്പെടുക എളുപ്പമാവില്ല. ജനങ്ങളുടെ അവകാശത്തെപ്പറ്റി പറയുന്നവരെയെല്ലാം രാജ്യവിരുദ്ധരായി ചാപ്പകുത്താനാണ് ഭരണകൂടവും ആർ.എസ്.എസും ശ്രമിക്കുന്നത്.
പല നിയമങ്ങളുടെയും പീഡനത്തിന് ഇരയാവുന്നത് മുസ്ലിംകളും ദലിതരുമടക്കമുള്ള അടിച്ചമർത്തപ്പെട്ടവരാണ്. ദലിതർക്ക് സംരക്ഷണം നൽകുന്ന ഭരണഘടനതന്നെ മാറ്റാനാണ് ശ്രമം. ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ ഫാഷിസത്തിനെതിരെ ഐക്യപ്പെടലിെൻറ ശക്തിയുള്ള പോരാട്ടമാണ് വേണ്ടത്.
എന്നാൽ, വ്യവസ്ഥക്കനുകൂലമായാണ് ഇടതുപക്ഷ സംഘടനകൾ പോലും നിലപാടെടുക്കുന്നത്. ഇസ്ലാംഭീതിയുടെ പീഡനങ്ങൾക്കും തൊട്ടുകൂടായ്മക്കും ജാതിവിദ്വേഷത്തിനുമെല്ലാം ഇരയാക്കപ്പെട്ടവരുടെ ഐക്യം പലരും ഭയത്തോടെയാണ് കാണുന്നത്.
സാലിഹ് കോട്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ജംഇയ്യതുൽ ഉലമായെ ഹിന്ദ് സെക്രട്ടറി വി.എച്ച്. അലിയാർ അൽ ഖാസിമി, ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗം ഡോ. ആർ. യൂസുഫ്, ആർ.എസ്. വസീം, ടി. ശാക്കിർ, റാസിക് റഹീം, ഫസ്ന മിയാൻ, ഒ.കെ. ഫാരിസ്, ആഷിഖ് ഷെറിൻ എന്നിവർ സംസാരിച്ചു. ടി.കെ. മുഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു. കെ.പി. അസ്ലഹ് സ്വാഗതവും അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. നഗരത്തിൽ ഉജ്ജ്വല വിദ്യാർഥി റാലിയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.