തിരുവനന്തപുരം: വിദ്യാർഥികൾക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്ര ി പിണറായി വിജയൻ. ജവഹർലാൽ നെഹ് റു സർവകലാശാല കാമ്പസിൽ വിദ്യാർഥികളെയും അധ്യാപകരെയും നാസി മാതൃകയിൽ ആക്രമിച്ചവർ രാ ജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണ്.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർഥി യൂണിയൻ പ്രസിഡന്‍റിനെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് തടയാൻ എ.ബി.വി.പിക്കാർ തയാറായെന്ന വാർത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ഭീകര സംഘത്തിന്‍റെ സ്വഭാവമാർജിച്ചാണ് കാമ്പസിൽ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്.
കാമ്പസുകളിൽ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയിൽ നിന്ന് സംഘ്പരിവാർ ശക്തികൾ പിന്മാറണം. വിദ്യാർഥികളുടെ ശബ്ദം ഈ നാടിന്‍റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാൽ നല്ലതെന്നും പിണറായി വിജയൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.