ന്യൂഡൽഹി: പുതുക്കിയ ഹോസ്റ്റൽ ഫീസ് ബുധനാഴ്ച മുതൽ നടപ്പാക്കുമെന്ന് ജെ.എൻ.യു അധികൃതർ. പരീക്ഷകൾ ബഹിഷ്കരിച്ചും മറ്റും ആഴ്ചകളായി വിദ്യാർഥികൾ സമരം നടത്തിവരുന്നതിനിടയിലാണ് പുതിയ നിരക്ക് നടപ്പാക്കുന്നത്. അതേസമയം, പുതിയ സർക്കുലറിൽ ഉയർത്തിയ ഫീസ് ഭാഗികമായി പിൻവലിച്ചിട്ടുണ്ട്.
ആദ്യമായി ഏർപ്പെടുത്തിയ 1700 രൂപ സേവനഫീസ് തിങ്കളാഴ്ച പുറത്തിറക്കിയ സർക്കുലറിൽ ഇല്ല. മെഡിക്കൽ ഫീസ് എല്ലാ സെമസ്റ്ററിലും 500 രൂപ ഈടാക്കുമെന്ന പുതിയ തീരുമാനം ഉൾപ്പെടുത്തി. ജനുവരി അഞ്ചിനു മുമ്പായി ആരംഭിക്കുന്ന പുതിയ സെമസ്റ്റിന് വിദ്യാർഥികൾ പുതുക്കിയ നിരക്ക് അടക്കേണ്ടിവരും. വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥി യൂനിയൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.