തിരുവനന്തപുരം: കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന കേരള കോൺഗ്രസ് (എം) ചെയർമാൻ, നിയമസഭാകക്ഷി നേത ാവ് എന്നിവരെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു. കേരള കോൺഗ്രസ് മാണി, േജാസഫ് ഗ്രൂപ്പു കളുെട ലയനത്തെ തുടർന്ന് നിലവിൽവന്ന ഭരണഘടനയാണ് ജോസഫ് വിഭാഗത്തിെൻറ ശക്തി. ഇതേസമയം, നിയമസഭ സമ്മേളനത്തി ൽ പി.ജെ. ജോസഫിന് കക്ഷി നേതാവിെൻറ കസേര നൽകിയത് സംബന്ധിച്ച് മാണി-ജോസഫ് വിഭാഗങ്ങളുടെ ഏറ്റുമുട്ടൽ പരസ്യമ ായി.
നിയമസഭയിൽ മുൻനിരയിലെ സീറ്റ് അനുവദിച്ചതിനെ ചൊല്ലിയാണ് തർക്കം. കക്ഷി നേതാവിെൻറ മുൻനിരയിലെ സീറ് റ് ഒഴിച്ചിടാൻ കഴിയില്ലെന്നതിനാൽ നേതാവ് ആരാണെന്നറിയിക്കണമെന്ന് സ്പീക്കർ കേരള കോൺഗ്രസിനോട് ആവശ്യപ്പെ ട്ടിരുന്നു. ഇതേ തുടർന്ന് ഉപേനതാവ് പി.ജെ. ജോസഫിന് മുൻനിരയിൽ സീറ്റ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് നിയമ സഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകി.
നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ സമയം വ േണമെന്നും പാർട്ടി ഭരണഘടനയനുസരിച്ച് പാർട്ടി ചെയർമാെൻറ അധ്യക്ഷതയിൽ യോഗം ചേർന്നാണ് തെരഞ്ഞെടുക്കേണ്ടതെന്നും ഉപനേതാവിന് പാർലമെൻററി പാർട്ടി നേതാവിെൻറ ചുമതല ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി വിപ്പ് റോഷി അഗസ്റ്റിനും സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. നേതാവ് നിയമസഭയിൽ വരാത്ത ദിവസങ്ങളിൽ ഉപനേതാവ് ആ ചുമതല വഹിക്കാറുണ്ടെന്ന് മോൻസ് ജോസഫ് പറഞ്ഞു. നേതാവ് മരണപ്പെട്ടാലും രാജിവെച്ചാലും ഉപനേതാവിനാണ് ചുമതല. അതനുസരിച്ചാണ് സ്പീക്കർക്ക് കത്ത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് അംഗങ്ങളാണ് കേരള കോൺഗ്രസിനുള്ളത്. ഇതിനുപുറമെ എം.പിമാർക്കും ഒാഫിസ് ചുമതലയുള്ള ജനറൽ സെക്രട്ടറിക്കും നിയമസഭാകക്ഷി യോഗത്തിൽ സംബന്ധിക്കാം. എന്നാൽ, എം.എൽ.എമാർക്ക് മാത്രമാണ് വോട്ടവകാശം. ഇപ്പോഴത്തെ നിലയിൽ മുന്ന് അംഗങ്ങൾ പി.ജെ. ജോസഫിനെ പിന്തുണക്കുമെന്ന് പറയുന്നു. വെട്ടിലായത് ജോസ് കെ. മാണിയെ പിന്തുണക്കുന്ന വിഭാഗമാണ്. ചെയർമാെൻറ മരണത്തോടെ പാർട്ടി ഭരണഘടന പ്രകാരം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ആക്ടിങ് ചെയർമാനായി മാറി. ഇപ്പോൾ നിയമസഭാകക്ഷിയുടെ നേതാവും ജോസഫായി. ഇതോടെ ഒൗദ്യോഗിക വിഭാഗമായി ജോസഫ് മാറുന്നുവെന്നതാണ് പഴയ മാണിക്കാരെ അലട്ടുന്നത്. പാർട്ടി പിളർന്നാൽ കൂറുമാറ്റവും നേരിടേണ്ടി വരും.
മോൻസ് ജോസഫിനെതിരെയും പടയൊരുക്കം
കോട്ടയം: പി.ജെ. ജോസഫിന് പിന്നാലെ ജോസഫ് പക്ഷത്തെ പ്രമുഖനായ മോൻസ് ജോസഫിനെതിരെയും കേരള കോൺഗ്രസിൽ പടയൊരുക്കം ശക്തമാകുന്നു. കക്ഷി നേതാവായിരുന്ന കെ.എം. മാണിയുടെ അഭാവത്തിൽ നിയമസഭയിൽ കെ.എം. മാണിയുടെ സീറ്റ് ജോസഫിന് നൽകണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയതാണ് മാണി വിഭാഗത്തെ ചൊടിപ്പിച്ചത്. ചെയർമാൻ പദവിയടക്കം സ്ഥാനങ്ങൾ സംബന്ധിച്ച് പാർട്ടിയിൽ തർക്കവും ഭിന്നതയും രൂക്ഷമായി തുടരവെ സീനിയർ നേതാക്കളോടുപോലും ആലോചിക്കാതെ മോൻസ് ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയത് ശരിയായ നടപടിയായിെല്ലന്ന് മാണി വിഭാഗം ആരോപിച്ചു.
ഈ നടപടിയിൽ ജോസ് കെ. മാണിയടക്കം പ്രമുഖ നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഒരുകാരണവശാലും പി.ജെ. ജോസഫിന് കക്ഷി നേതാവിെൻറ ചുമതല നൽകാനാവില്ലെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ വ്യക്തമാക്കി. പാർലമെൻററി പാർട്ടി ലീഡറുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാർട്ടി ഭരണഘടനയിലെ ചട്ടങ്ങൾ അട്ടിമറിച്ച മോന്‍സ് ജോസഫിെൻറ പേരില്‍ അച്ചടക്ക നടപടി എടുക്കണമെന്ന് മാണി വിഭാഗം കോട്ടയം ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം ആവശ്യപ്പെട്ടു.
എം.എൽ.എമാരുമായി ഫോണിൽപോലും ആശയവിനിമയം നടത്താതെയും പാര്‍ട്ടിയിൽ ആലോചിക്കാതെയും കത്തു നൽകിയ മോന്സിെൻറ നടപടി ഗുരുതര അച്ചടക്കലംഘനമാണ്. കെ.എം. മാണിയുടെ പിന്തുണകൊണ്ടു മാത്രം എം.എല്‍.എയായ മോന്‍സ് ജോസഫ് പാര്‍ട്ടിയെ പിളര്‍ത്താനുള്ള കരുനീക്കങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. മാണിയെ സ്നേഹിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ വഞ്ചന പൊറുക്കില്ലെന്നും സണ്ണി തെക്കേടം പറഞ്ഞു.
അതിനിടെ മോൻസിനെതിരെ ശക്തമായ നടപടി വേണമെന്ന് വിവിധ ജില്ല പ്രസിഡൻറുമാരും ജോസ് കെ. മാണിയോട് ആവശ്യപ്പെട്ടു. ജോസഫിനെ പിന്തുണക്കുന്ന ജോയ് എബ്രഹാം, സി.എഫ്. തോമസ് എന്നിവർക്കെതിരെയും പടയൊരുക്കും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.