െകാച്ചി: രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച ഹൈകോടതി സിംഗിൾ ബെഞ്ചിെൻറ ഉത്തരവിനെതിരെ പി.ജെ. ജോസഫ് സമർപ്പിച്ച ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. എന്നാൽ, ചിഹനം അനുവദിച്ച ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. ഹരജിയിൽ അടുത്തമാസം ഡവിഷൻ ബെഞ്ച് വിശദമായി വാദം കേൾക്കും.
കഴിഞ്ഞയാഴ്ചയാണ് ജോസ് പക്ഷത്തിന് രണ്ടില അനുവദിച്ച് ഹൈകോടതി ഉത്തരവിട്ടത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം ഹൈകോടതി ശരിവെക്കുകയായിരുന്നു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്.
ഇരുപക്ഷവും തമ്മിലെ തർക്കത്തെ തുടർന്ന് രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് നേരത്തെ കമീഷൻ മരവിപ്പിച്ചിരുന്നു. ജോസ് വിഭാഗവും ജോസഫ് വിഭാഗവും രണ്ടില ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം മരവിപ്പിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കേരള കോണ്‍ഗ്രസ് (എം) പി.ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് ടേബിള്‍ ഫാനും അനുവദിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
എന്നാൽ, ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരള കോൺഗ്രസ് (എം) ജോസ് കെ. മാണി നയിക്കുന്ന പാർട്ടിക്ക് രണ്ടില ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വീണ്ടും ഉത്തരവിറക്കി. കേരള കോൺഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗത്തിന് ചെണ്ടയാണ് ചിഹ്നമായി അനുവദിച്ചത്. ജോസ് കെ. മാണി വിഭാഗത്തിന് മുമ്പ് അനുവദിച്ച ടേബിൾ ഫാൻ ചിഹ്നം സ്വതന്ത്ര സ്ഥാനാർഥികൾക്ക് അനുവദിക്കാവുന്നതാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞിരുന്നു.
ജോസ് കെ. മാണിക്ക് താൽക്കാലിക ആശ്വാസം ലഭിച്ചെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിയമപോരാട്ടം തുടരുന്നത് തലവേദന തന്നെയാകും. ഹൈകോടതി സിംഗിൾ ബെഞ്ചിെൻറ ഉത്തരവോടെ രണ്ടില ചിഹ്നവും പാർട്ടിയും നഷ്ടപ്പെട്ട് രജിസ്ട്രേർഡ് രാഷ്ട്രീയ പാർട്ടി അല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ജോസഫ് വിഭാഗം തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. നിയമപോരാട്ടവുമായി ഏതറ്റംവരെയും പോകാനാണ് പാർട്ടി തീരുമാനം.
വിധിക്ക് സ്റ്റേയില്ലാത്തതിനാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്വതന്ത്രരായി മത്സരിേക്കണ്ടിവരും. ബാലറ്റിൽ സ്ഥാനം താഴെയുമാകും. കമീഷൻ അനുവദിച്ച ചെണ്ടതന്നെ ചിഹ്നമായി ലഭിച്ചാലും മറുഭാഗം രണ്ടിലയിൽ മത്സരിക്കുേമ്പാൾ പാർട്ടിയുടെ നിലനിൽപ് പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് ജോസഫ് വിഭാഗം. യു.ഡി.എഫിനെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.