സോളാർ: ആരോപണങ്ങൾ അടിസ്ഥാനരഹിതം -ജോസ് കെ. മാണി

കോട്ടയം: സോളാർ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന്​ കേരള കോൺഗ്രസ്​ ജോസ്​ വിഭാഗം ചെയർമാൻ ജോസ് കെ. മാണി. തെരഞ്ഞെടുപ്പ്​ സമയത്ത്​ ഇത്തരത്തിൽ മുമ്പും ആരോപണം ഉയർന്നിരുന്നു. അന്ന്​ ഇതിനെല്ലാം മറുപടി നൽകിയെന്ന്​ മാത്രമല്ല, അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡി.ജി.പിക്ക്​ പരാതി നൽകിയിരു​െന്നന്നും സോളാർ കേസ്​ സി.ബി.ഐക്ക്​ വിട്ട സർക്കാർ നടപടിയോട്​ പ്രതികരിക്കവേ ജോസ് കെ. മാണി പറഞ്ഞു. സർക്കാറിനുമുന്നിൽ പല പരാതികളും വരും. അത്​ അന്വേഷിക്കേണ്ടത്​ സർക്കാറി​െൻറ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.