കോട്ടയം: നാർകോട്ടിക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിയും പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ചും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി. മയക്കുമരുന്ന് എന്ന സാമൂഹികവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രത നിര്‍ദേശം നല്‍കുകയുമാണ് ബിഷപ് ചെയ്തതെന്നും അദ്ദേഹത്തിെൻറ വാക്കുകൾ വളച്ചൊടിക്കുകയായിരുെന്നന്നും ജോസ് കെ. മാണി പറഞ്ഞു.
സാമൂഹികതിന്മകള്‍ക്കെതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവത്കരിക്കാനുള്ള ഉത്തരവാദിത്തം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ് ലഹരിമാഫിയക്കെതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിെൻറ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിെൻറ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.അത് എതിര്‍ക്കപ്പെടണം.
മയക്കുമരുന്ന് സമൂഹത്തിെൻറ ഏറ്റവും വലിയ ഭീഷണിയാണെന്നതില്‍ തര്‍ക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ. മാണി പറഞ്ഞു.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വിമർശിച്ചുകൊണ്ടുള്ള നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും നാർകോട്ടിക് ജിഹാദ് എന്ന പദം നമ്മൾ ആദ്യമായി കേൾക്കുകയാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
''ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. 'നാർകോട്ടിക് ജിഹാദ്' എന്ന പദം നമ്മൾ ആദ്യമായി കേൾക്കുകയാണ്. നേരത്തെ കേട്ടിരുന്നില്ല. നാർകോട്ടിക്കിന്‍റെ പ്രശ്നം ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്നില്ല. സമൂഹത്തെ ബാധിക്കുന്നതാണ്. ആ നിലക്ക് നാമെല്ലാവരും നമ്മൾ ഉത്കണ്ഠാകുലരാണ്. കഴിയുന്ന നിലയിൽ അതിനെ നേരിടുന്നുണ്ട്. അതിനെതിരെ നിയമനടപടികൾ ശക്തിപ്പെടുത്തുന്നുണ്ട്. നാർകോട്ടിക്കിന് മതത്തിന്‍റെ നിറം നൽകരുത്. അതിനുള്ളത് സാമൂഹ്യവിരുദ്ധതയുടെ നിറമാണ്. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അദ്ദേഹം ഇങ്ങനെ പറയാനുണ്ടായ സാഹചര്യം വ്യക്തമല്ല''. -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.