തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണിയുടെ എൽ.ഡി.എഫ് പ്രവേശനത്തിൽ സി.പി.െഎ ഇന്ന് നിലപാട് പ്രഖ്യാപിക്കും. കേരള കോൺഗ്രസിനെ ഘടകകക്ഷിയാക്കണമോ എന്നതിൽ എൽ.ഡി.എഫ് നാളെ തീരുമാനമെടുക്കും.
സി.പി.െഎയുടെ ഒൗദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ജോസിന് മറികടക്കാനുള്ളത്. ബുധനാഴ്ച ചേരുന്ന സി.പി.െഎ സംസ്ഥാന നിർവാഹക സമിതി അതിന് സമ്മതം മൂളുമെന്ന പൂർണ വിശ്വാസത്തിലാണ് ജോസ് വിഭാഗം. എം.എൻ സ്മാരകത്തിൽ ജോസ് നടത്തിയ കൂടിക്കാഴ്ചയിലും സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിലും സി.പി.െഎ സംസ്ഥാന നേതൃത്വം അനുകൂല നിലപാടാണ് സ്വീകരിച്ചത്. മുൻനിര നേതൃത്വം നിലപാട് സൂചിപ്പിച്ചതോടെ നിർവാഹക സമിതിയിലും മറിച്ച് അഭിപ്രായം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. ഭരണ തുടർച്ച പ്രതീക്ഷ നഷ്ടമായ അവസ്ഥയിലാണ് തെരഞ്ഞെടുപ്പ് വർഷത്തിൽ കേരള കോൺഗ്രസിെൻറ കടന്നുവരവ് എന്നതാണ് സി.പി.െഎക്ക് എതിർക്കാനുള്ള വഴി അടച്ചത്. സി.പി.എം തങ്ങളുടെ എതിർപ്പ് മറികടക്കുമെന്നുകൂടി വ്യക്തമായതോടെ മുന്നണിയുടെ പൊതുവികാരത്തിന് തടസ്സം നിൽേക്കെണ്ടന്ന ധാരണയാണ് സി.പി.െഎ കേന്ദ്ര നേതൃത്വത്തിനും.
സി.പി.െഎയെ കൂടാതെ എൻ.സി.പിക്ക് മാത്രമാണ് എൽ.ഡി.എഫിൽ ആശങ്കയുള്ളത്. സീറ്റ് ചർച്ചകൾ തങ്ങളായി അനാവശ്യമായി തുടങ്ങിവെക്കരുതെന്ന് തിരിച്ചറിഞ്ഞ നേതൃത്വം തന്നെ ഇടപെട്ട് പാലാ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ വ്യാഴാഴ്ചത്തെ എൽ.ഡി.എഫ് സംസ്ഥാന സമിതിയിൽ മറ്റ് തടസ്സമൊന്നും ഉണ്ടാകില്ലെന്നും സി.പി.എം കരുതുന്നു. ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് സി.പി.എം ആവശ്യം. എൽ.ഡി.എഫ് തീരുമാനം പ്രഖ്യാപിച്ച ശേഷമേ കേരള കോൺഗ്രസ് നേതൃത്വം ഇനി തലസ്ഥാനത്തേക്ക് വരൂ.
ഇതിനൊപ്പം, സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് തുടർച്ചയായി ജാമ്യം ലഭിക്കുന്നത്, ലൈഫ് വടക്കാഞ്ചേരി ഭവന സമുച്ചയത്തിലെ സി.ബി.െഎ അന്വേഷണത്തിലെ ഹൈകോടതി വിധി അടക്കം ഉയർത്തി പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും പ്രചാരണം ശക്തിപ്പെടുത്തുന്നതും എൽ.ഡി.എഫ് ആലോചിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.