പ്രതീകാത്മക ചിത്രം

തെരുവുനായയെ പിടികൂടിയ സംഭവം: ജോസ് മാവേലിക്ക് 50 രൂപ പിഴ

പറവൂർ : തെരുവുനായയെ ഉന്മൂലനം ചെയ്ത കേസിൽ ജോസ് മാവേലിക്കും രഞ്ജൻ അഞ്ജനപ്പിള്ളിക്കും 50 രൂപ വീതം പിഴ ചുമത്തി. പറവൂർ മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ൽ വടക്കേക്കരയിൽ തെരുവുനായയെ പിടികൂടിയ സംഭവത്തിൽ ഇരുവർക്കുമെതിരെ മൃഗസ്നേഹികൾ നൽകിയ പരാതിയിൽ വടക്കേക്കര പൊലീസ് റജിസ്റ്റർ ചെയ്ത കേസാണിത്.

ഇരുവരും കോടതിയിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് വിചാരണ കൂടാതെ ശിക്ഷ വിധിച്ചു. 50 രൂപ പിഴ അടച്ചില്ലെങ്കിൽ ഒരു ദിവസം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചു. എന്നാൽ, ഇരുവരും പിഴയടച്ചു.

Tags:    
News Summary - Jose Maveli fined Rs 50 for cathing dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.