കോട്ടയം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ബുധനാഴ്ചയായിരിെക്ക പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന് നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ. ജോസഫ്. ജോസ് ടോമിെൻറ നാമനിർദേശപത്രികയിൽ ഒപ്പുവെക്കില്ലെന്നും കേരള കോൺഗ്രസിന് പാലായിൽ ഔദ്യോഗിക സ്ഥാനാർഥിയില്ലെന്നും ജോസഫ് തുറന്നടിച്ചു. കേരള കോൺഗ്രസ് പിന്തുണക്കുന്ന സ്ഥാനാർഥി മാത്രമാണ് ജോസ് ടോം. ആ നിലയിൽ അദ്ദേഹത്തെ പിന്തുണക്കുമെന്നും ജോസഫ് വ്യക്തമാക്കി. പാർട്ടി നടപടിയെടുത്ത വ്യക്തിയാണ് ജോസ് ടോം. ചിഹ്നം വേണ്ടന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. യു.ഡി.എഫ് കൺവീനർ ക്ഷണിച്ചതുകൊണ്ടു മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതെന്നും ജോസഫ് പറഞ്ഞു. തെൻറ േനതൃത്വം അംഗീകരിക്കാതെ ജോസ് കെ. മാണിയാണ് പാർട്ടി ചെയർമാനെന്ന് പറയുന്ന ജോസ് ടോമിെൻറ നാമനിർദേശപത്രികയിൽ എങ്ങനെ ഒപ്പുവെക്കുമെന്നും താനെന്തിന് ചിഹ്നം അനുവദിക്കണമെന്നും ജോസഫ് പരസ്യമായി ചോദിച്ചത് യു.ഡി.എഫ് നേതൃത്വത്തിനും കനത്ത തിരിച്ചടിയായി.
എന്നാൽ, രണ്ടില ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കുന്നതാവും കൂടുതൽ ഉചിതമെന്നും മറ്റ് കാര്യങ്ങൾ യു.ഡി.എഫ് തീരുമാനിക്കെട്ടയെന്നും കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ. മാണി വ്യക്തമാക്കി. ഇതിനായി ജോസഫുമായി ചർച്ചക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസിൽ ചില പ്രശ്നങ്ങളുണ്ടെന്നും അത് ചർച്ചയിലൂടെ പരിഹരിക്കുമെന്നും നാമനിർദേശപത്രിക കൊടുക്കുേമ്പാൾ ചിഹ്നമടക്കം കാര്യങ്ങൾ വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.
അതിനിടെ നിലപാട് കടുപ്പിച്ച് മുന്നോട്ടുപോകുന്ന ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും അടക്കം പ്രമുഖ നേതാക്കൾ പാലായിലുണ്ട്. രാത്രി വൈകിയും ചർച്ച തുടരുകയാണ്. താൽക്കാലിക വെടിനിർത്തലിനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.