കോഴിക്കോട്: പ്രാദേശികമായി നടന്ന ആത്മീയ സദസ്സിൽ പെൺകുട്ടികളുടെ വസ്ത്രരീതിയെക്കുറിച്ച് ഫാറൂഖ് െട്രയിനിങ് കോളജ് അധ്യാപകൻ ജൗഹർ മുനവ്വർ നടത്തിയ ഉദ്ബോധന പ്രസംഗത്തിലെ ഭാഗങ്ങൾ അടർത്തിയെടുത്ത് ദുഷ്പ്രചരണം നടത്തുന്നതും പൊലീസ് കേസെടുത്തതും പ്രതിഷേധാർഹമാണെന്ന് മുസ്ലിം നേതാക്കൾ. ഇതിെൻറ പേരിൽ ഫാറൂഖ് കോളജിനെതിരെ ചിലർ നടത്തുന്ന സമരങ്ങളെയും ബോധപൂർവമുള്ള നീക്കങ്ങളെയും നേതാക്കൾ അപലപിച്ചു.
മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാവ് ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞി മൗലവി, സംസ്ഥാന ജംഇയ്യത്തുൽ ഉലമ സെക്രട്ടറി എ. നജീബ് മൗലവി, കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ എന്നിവരാണ് പ്രസ്താവന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.