ഫാറൂഖ് കോളജ് അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം

തിരുവനന്തപുരം: ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവ്വറിനെതിരെ വകുപ്പ് തല അന്വേഷണം നടത്തും. ഇതിന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു.

ജവഹര്‍ മുനവര്‍ അധ്യാപക വൃത്തിയെ കളങ്കപ്പടുത്തുന്ന പ്രസ്താവന നടത്തിയെന്നും മന്ത്രി പറഞ്ഞു. ജവഹര്‍ മുനവറിനെതിരെ  കേസെടുത്ത നടപടി ജനാധിപത്യ ധ്വംസനമെന്ന് കാണിച്ച കെ.എം ഷാജി നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. അധ്യാപകന്‍റെ മൗലികാവകാശം ലംഘിക്കപ്പെട്ടെന്നും സബ്മിഷനില്‍ ഷാജി പറഞ്ഞു.

Tags:    
News Summary - Jouhar Munavvir Case- kerala news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.