മർദനമേറ്റ മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരൻ

കോഴിക്കോട് മെഡിക്കൽ കോളജിൽ മാധ്യമം ലേഖകന് മർദനം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ മാധ്യമം സീനിയർ റിപ്പോർട്ടർ പി.ഷംസുദ്ദീന് മർദനമേറ്റു. മെഡിക്കൽ കോളജ് പ്രധാന ഗേറ്റിനു മുന്നിൽ ഒരു സംഘം ആളുകൾ സെക്യൂരിറ്റി ജീവനക്കാരെ മർദിക്കുന്നത് ഷംസുദ്ദീൻ മൊബൈലിൽ പകർത്തുന്നതിനിടെയാണ് മർദനമേറ്റത്.

15 അംഗ സംഘമാണ് മർദനത്തിന് പിന്നിൽ. രോഗിയെ സന്ദർശിക്കാൻ എത്തിയവരെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. സംഘം സെക്യൂരിറ്റി ജീവനക്കാരെ മർദിക്കുന്നത് കണ്ടപ്പോൾ ആ സമയം മെഡിക്കൽ കോളജിലുണ്ടായിരുന്ന ഷംസുദ്ദീൻ ഇത് മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചു. അതോടെ ഇവർ ഷംസുദ്ദീനു നേരെ തിരിഞ്ഞ് മൊബൈൽ പിടിച്ചു വാങ്ങുകയും മർദിക്കുകയുമായിരുന്നു.

മർദനത്തിൽ പരിക്കേറ്റ മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരൻ


സംഭവത്തിൽ ഷംസുദ്ദീനും ഒരു രോഗിയുടെ ബന്ധുവിനും മൂന്ന് സെക്യൂരിറ്റി ജീവനക്കാർക്കും പരിക്കേറ്റു. എല്ലാവും മെഡിക്കൽ കോളജിൽ അഡ്മിറ്റാണ്.

അതേസമയം, അക്രമികളിൽ പലരും മാസ്കും ഹെൽമെറ്റും ധരിച്ചതിനാൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ ആദ്യ വിശദീകരണം

Tags:    
News Summary - Journalist beaten up in Kozhikode Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.