കോഴിക്കോട്: തൃശൂർ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. 'കരുവന്നൂർ വീരൻ' എന്ന സഹകരണ വൈറസിന് അതിവേഗ വ്യാപനമാണെന്നും ജീവനിൽ കൊതിയുള്ള നിക്ഷേപകർ ഉള്ള മുതലും തിരിച്ചെടുത്ത് മാറുന്നതാണ് നല്ലതെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കോവിഡിനെ ചെറുക്കാൻ വാക്സിൻ കണ്ടുപിടിച്ചു -"കരുവന്നൂർ വീരൻ"എന്ന നമ്മുടെ സ്വന്തം സഹകരണ വൈറസിന് അതിവേഗ വ്യാപനമാണുള്ളതത്രെ -അതിനാൽ ജീവനിൽ കൊതിയുള്ള നിക്ഷേപകർ ഉള്ള മുതലും തിരിച്ചെടുത്ത് എവിടേക്കെങ്കിലും മാറുന്നതാണ് നല്ലത്.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് രേഖകളില്ലാതെയും ബാങ്ക് പരിധി മറികടന്നും കോടികളാണ് വായ്പയായി അനുവദിച്ചത്. 246 പേരാണ് കോടികൾ വായ്പയെടുത്തവരിലുള്ളത്. ഇതിൽ ബാങ്ക് രേഖകളനുസരിച്ചുള്ള വിലാസം അന്വേഷിച്ചതിൽ ഇങ്ങനെ ആളില്ലെന്ന് കണ്ടെത്തി നോട്ടീസുകൾ ബാങ്കിൽ തിരിച്ചെത്തി.
130 നോട്ടീസുകളാണ് ഇങ്ങനെ തിരിച്ചെത്തിയത്. വായ്പ അനുവദിക്കാൻ നൽകിയ അപേക്ഷകളിൽ ബാങ്ക് പരിധിയിലെ വിലാസവും രേഖകളും കൊടുക്കുകയും വായ്പ പാസായതിന് പിന്നാലെ വിലാസമടക്കം രേഖകളിൽ മാറ്റംവരുത്തുകയും ചെയ്തിട്ടുണ്ട്. ബാങ്കിന്റെ ആഭ്യന്തര അന്വേഷണ വിഭാഗം ഇക്കാര്യം ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിരുന്നുവെങ്കിലും മൂടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.