പത്തനംതിട്ട: രാത്രി നടക്കാനിറങ്ങിയ ജഡ്‌ജിക്ക് തെരുവുനായുടെ കടിയേറ്റു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നമ്പർ1 ജഡ്ജിയാണ് തെരുവുനായുടെ ആക്രമണത്തിന് ഇരയായത്.
പത്തനംതിട്ട നഗരത്തിൽ സെൻട്രൽ ജങ്ഷനടുത്ത് റോഡിൽ ബുധനാഴ്ചരാത്രി ഒൻപതരയോടെയായിരുന്നു സംഭവം. കാലിൽ രണ്ടിടത്ത് കടിയേറ്റിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പ്രതിരോധ കുത്തിവെയ്പെടുത്തു.
അല്പസമയത്തിനുശേഷം ജനറൽ ആശുപത്രിക്കടുത്തുള്ള വസ്ത്രവ്യാപാരശാലയിലെ സുരക്ഷാജീവനക്കാരൻ ചാലാപ്പള്ളി സ്വദേശി പ്രകാശ്ബാബുവിനേയും നായ കടിച്ചു. സ്ഥാപനത്തിന് മുന്നിൽ റോഡരികിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തിന്റേയും കാലിലാണ് കടിച്ചത്.
രണ്ടിടത്ത് ആഴത്തിലുള്ള മുറിവുണ്ട്. പ്രകാശിനേയും ആശുപത്രിയിലെത്തിച്ച് കുത്തിവെയ്പെടുത്തു. രണ്ടുപേരേയും കടിച്ച നായ്ക്കളെ കണ്ടെത്താനായിട്ടില്ല. ഉച്ചയ്ക്ക് ഒാമല്ലൂരിൽ വനംവകുപ്പ് ജീവനക്കാരനേയും തെരുവ് നായ കടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.