ജഡ്ജി ഹണി എം. വർഗീസിന് സി.പി.എം ബന്ധമെന്ന ഹൈകോടതി പരാമർശം സുപ്രീംകോടതി നീക്കി

ന്യൂഡല്‍ഹി: ജഡ്ജി ഹണി എം. വര്‍ഗീസിന് സി.പി.എം ബന്ധമുണ്ടെന്ന ഹൈകോടതി ഉത്തരവിലെ പരാമര്‍ശം സുപ്രീംകോടതി നീക്കി. കിഴക്കമ്പലം ട്വന്റിട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ കോടതിയിലേക്ക് മാറ്റി ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിലാണ്​ ജഡ്ജി ഹണി എം. വര്‍ഗീസിന് എതിരായ പരാമര്‍ശമുണ്ടായത്​.

ഹണി എം. വർഗീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റുകളില്‍ നിന്ന് ജഡ്ജിക്ക് സി.പി.എം അടുപ്പമുണ്ട് എന്ന് ദീപുവിന്റെ അച്ഛന്‍ കുഞ്ഞാരു ഹരജിയില്‍ ആരോപിച്ചിരുന്നു. അതിനാല്‍ ദീപു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തനിക്ക് നീതിപൂര്‍ണമായ നിലപാട് ജഡ്ജിയില്‍ നിന്ന് ലഭിക്കില്ലെന്നും ഹരജിയിൽ ബോധിപ്പിച്ചു.

തുടർന്ന്​ ദീപുവിനെ കൊലപ്പെടുത്തിയവരുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം. വര്‍ഗീസിന് ബന്ധമുണ്ടെന്ന്​ ഹൈകോടതി ഉത്തരവില്‍ രേഖപ്പെടുത്തി. ജഡ്ജിമാരെ കുറിച്ച്​ ഇത്തരം പരാമര്‍ശങ്ങള്‍ അനുവദനീയമല്ലെന്ന് ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീര്‍, ജെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

Tags:    
News Summary - Judge Honey M. Varghese's CPM connection, The Supreme Court removed the High Court's reference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.